പ്രത്യേക ഓപ്പറേഷന് പോകുന്ന പൊലീസ് വാഹനത്തിൽ ചാടിക്കയറി റിപ്പോർട്ടിങ്; മാധ്യമപ്രവർത്തകക്കെതിരെ വിമർശനം

ശ്രീനഗർ: പ്രത്യേക ഓപ്പറേഷന് പോകുന്ന ജമ്മു കശ്മീർ പൊലീസിന്‍റെ വാഹനത്തിൽ ചാടിക്കയറിയുള്ള മാധ്യമപ്രവർത്തകയുടെ ലൈവ് റിപ്പോർട്ടിങ്ങിനെതിരെ വ്യാപക വിമർശനം. ഹിന്ദി വാർത്ത ചാനലായ ന്യൂസ് 18 ഇന്ത്യയുടെ മാധ്യമപ്രവർത്തകക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്.

ഓപ്പറേഷൻ നടക്കുന്ന സ്ഥലത്തേക്ക് പോകാൻ തയാറായി നിൽക്കുന്ന വാഹനത്തിലേക്ക് ജമ്മു കശ്മീർ പൊലീസിന്‍റെ സംഘം വേഗത്തിൽ കയറുന്നതിനിടയിലാണ് മാധ്യമപ്രവർത്തക ലൈവ് ആരംഭിക്കുന്നത്. ഒടുവിൽ റിപ്പോർട്ടറും പൊലീസ് വാഹനത്തിൽ ചാടിക്കയറുന്നു. വേഗത്തിൽ നീങ്ങുന്ന വാഹനത്തിൽ പിടിച്ച് ഇരുന്നും മാധ്യമപ്രവർത്തക റിപ്പോർട്ടിങ് തുടരുകയാണ്. ഈ പ്രവൃത്തി ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയതായി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

ഓപ്പറേഷന്‍റെ തത്സമയ വിവരം നൽകി പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കുകയാണ് മാധ്യമപ്രവർത്തക ചെയ്തതെന്ന് നിരവധി പേർ പ്രതികരിച്ചു. ഗ്രൗണ്ടിൽ നിന്നുള്ള തത്സമയ കവറേജിനെക്കുറിച്ച് വീമ്പിളക്കുന്ന മാധ്യമപ്രവർത്തകയുടെ പ്രവൃത്തി പ്രോട്ടോക്കോളുകളുടെ വ്യക്തമായ ലംഘനമാണെന്നും വിമർശനമുയർന്നു. ഈ സർക്കസ് ഉടൻ നിർത്തണമെന്നും ചിലർ കുറ്റപ്പെടുത്തി.

Tags:    
News Summary - TV journalist slammed for covering live operation of jammu kashmir police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.