ബംഗളൂരു: സൗത്ത് ബംഗളൂരുവിലെ ജെ.പി നഗറിൽ കിച്ചടി തയാറാക്കുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പൊലീസും ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) അന്വേഷണത്തിനായി സ്ഥലത്തെത്തി. നഗരത്തിലെ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന ഉത്തർ പ്രദേശ് സ്വദേശി മുഹ്സിൻ ആണ് ദാരുണമായി മരിച്ചത്. ഇദ്ദേഹവും സുഹൃത്ത് സമീറും ചെറിയ ഗ്യാസ് സ്റ്റൗവിൽ പാചകം ചെയ്യുന്നതിനിടെ തീ ആളിപ്പടർന്ന് കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഉഗ്രശബ്ദത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഇരുവർക്കും ഗുരുതര പരിക്കേറ്റു. മുഹ്സിൻ പിന്നീട് മരണപ്പെട്ടു. സമീർ ആശുപത്രിയിൽ ചികിത്സയിലാണ്. തീ പടർന്ന് വീട്ടുപകരണങ്ങളെല്ലാം നശിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ഇരുവരും കഴിഞ്ഞ എട്ട് വർഷമായി ഇവിടെ താമസിക്കുന്നവരാണ്.
അതിനിടെ, സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് ആദ്യം അഭ്യൂഹം പരന്നിരുന്നു. എന്നാൽ, പാചകത്തിനിടെ കുക്കർ പൊട്ടിത്തെറിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. പുത്തനഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.