ചരിത്ര വിധി -കർണാടക സ്പീക്കർ

ബംഗളൂരു: വിമത എം.എൽ.എമാരുടെ രാജി വിഷയത്തിൽ തീരുമാനം തനിക്ക് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ക ർണാടക സ്പീക്കർ കെ.ആർ രമേശ് കുമാർ പറഞ്ഞു. ഇത് ചരിത്ര വിധിയാണ്. വിമതരുടെ രാജിക്കാര്യത്തിലും അയോഗ്യത വിഷയത്തിലും ഉചിതമായ സമയത്ത് തീരുമാനമെടുക്കും. ആരെയും നിർബന്ധിക്കില്ല. വിമതർക്ക് അവരുടേതായ തീരുമാനമെടുക്കാം. നിശ്ചിത സമയത്ത് തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി വിധി മാനിച്ച് വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ കുമാരസ്വാമി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാർ പ്രതികരിച്ചു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി കാരണം സംസ്ഥാനത്ത് അരാജകത്വമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Karnataka Speaker comment about supreme court verdict-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.