ബംഗളൂരു: കർണാടകയിൽ ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിമതർക്കെതിരായ നടപടി ഒഴിവാകുന്നതിന് സ്പീക്കറെ പുറത്താക്കാൻ ബി.ജെ.പി നീ ക്കം. ബി.ജെ.പി നിയമ സെല്ലിെൻറ നിർദേശത്തോടെ കോൺഗ്രസ് നേതാവ് സ്പീക്കർ കെ.ആർ. രമേശ് കുമ ാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് ശ്രമം. തിങ്കളാഴ്ച രാവിലെ 10ന് ആരംഭിക്കു ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വിശ്വാസ വോട്ടെടുപ്പ് തേടുന്നത്. 10ന് വിശ്വാസ പ്രമേയം ബി.എസ്. യെദിയൂരപ്പ അവതരിപ്പിക്കും.
വിമതർ സഭയിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ യെദിയൂരപ്പക്ക് വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാനാകും. ഇതിന് പിന്നാലെ സ്പീക്കർ കെ.ആർ. രമേശ്കുമാറിനെതിരെയുള്ള അവിശ്വാസ പ്രമേയവും കൊണ്ടുവരാനാണ് ആലോചിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിനുശേഷം ചൊവ്വാഴ്ചയോടെ മുംബൈയിലുള്ള വിമതർ ബംഗളൂരുവിലെത്തും. സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയവും പാസായാൽ സ്പീക്കർ പുറത്തുപോകും. മൂന്നു പേരെ അയോഗ്യരാക്കിയതിന് പിന്നാലെ മറ്റു 14 വിമതരെയും സ്പീക്കർ അയോഗ്യരാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബി.ജെ.പി നീക്കം. സ്പീക്കറെ മാറ്റിയാൽ ബാക്കിയുള്ള വിമതർക്കെതിരെയുള്ള അയോഗ്യത നടപടികൾ ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, അവിശ്വാസം പാസായാലും സ്പീക്കർക്ക് 15 ദിവസം വരെ പദവിയിൽ തുടരാമെന്ന ചട്ടമാവും ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസും ജെ.ഡി.എസും ഉയർത്തുക. രമേശ് കുമാറിന് പകരം യെദിയൂരപ്പയുടെ അനുയായി ബി.ജെ.പിയുടെ കെ.ജി. ബൊപ്പയ്യയെ സ്പീക്കറാക്കിയേക്കും.
അതേസമയം, തിങ്കളാഴ്ച നിയമസഭ സമ്മേളനത്തിനുമുമ്പുതന്നെ വിമതരെ അയോഗ്യരാക്കുന്ന വിഷയത്തിൽ സ്പീക്കർ തീരുമാനമെടുക്കാൻ സാധ്യതയുമുണ്ട്. വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന ശ്രീമന്ത് പാട്ടീൽ ഉൾപ്പെടെ 14 പേർക്കെതിരായാണ് നടപടിയെടുക്കാനുള്ളത്. രാജി ചട്ടപ്രകാരമല്ലെന്നും ഇവർക്കെതിരെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് തെളിവുണ്ടെന്നും സ്പീക്കർ നേരേത്ത വ്യക്തമാക്കിയിരുന്നു. അതിനാൽ, മുഴുവൻ പേരെയും അയോഗ്യരാക്കാനാണ് സാധ്യത. വിമതർക്കെതിരെ നടപടി വന്നാൽ വിശ്വാസവോട്ടെടുപ്പിൽ കേവലഭൂരിപക്ഷം തേടൽ യെദിയൂരപ്പക്ക് എളുപ്പമാകും. അയോഗ്യരാക്കപ്പെട്ട രമേശ് ജാർക്കിഹോളിയും മഹേഷ് കുമത്തള്ളിയും അയോഗ്യരാക്കപ്പെട്ടതിനെതിരെ തിങ്കളാഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകും.
അതിനിടെ, യെദിയൂരപ്പ വിശ്വാസവോട്ട് തേടിയതിനുശേഷം മാത്രമേ ബംഗളൂരുവിൽ തിരിച്ചെത്തുകയുള്ളൂവെന്ന് വിമതർ വ്യക്തമാക്കി.
അയോഗ്യത നടപടിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ ഫോണിൽ ബന്ധപ്പെെട്ടന്ന അദ്ദേഹത്തിെൻറ വാദം തെറ്റാണെന്നും തങ്ങൾ ആരെയും വിളിച്ചിട്ടില്ലെന്നും വിമത എം.എൽ.എ പ്രതാപ് ഗൗഡ പാട്ടീൽ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിനാൽ ബംഗളൂരുവിൽ ജൂലൈ 29, 30 തീയതികളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.