ബംഗളൂരു: കർണാടകയിൽ ഒാർഡിനൻസിലൂടെ നടപ്പായ ഗോവധ നിരോധന നിയമത്തിൽ ഗോസംരക്ഷകർക്ക് നൽകുന്ന നിയമസംരക്ഷണം സർക്കാർ പിൻവലിച്ചേക്കും. ഗോവധ നിരോധന ബില്ലിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കർണാടക ഹൈേകാടതി സർക്കാറിെൻറ വിശദീകരണം തേടിയതിന് പിന്നാലെയാണ് സർക്കാർ പിന്മാറ്റത്തിനൊരുങ്ങുന്നത്.
കന്നുകാലികളുമായി യാത്രചെയ്യുന്ന കർഷകരെയടക്കം തടയുകയും വിചാരണ ചെയ്യുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ കോടതി ജനുവരി 18നകം നിലപാട് വ്യക്തമാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
വിവാദ നിയമത്തിലെ ചില നിബന്ധനകൾ സർക്കാർ പുനഃപരിശോധിക്കുമെന്ന് നിയമമന്ത്രി ജെ.സി. മധുസ്വാമി വ്യക്തമാക്കി.
പശുക്കളെ അറുക്കാൻ കൊണ്ടുപോവുന്നത് തടയുന്ന സാധാരണ ജനങ്ങൾക്ക് നിയമപിന്തുണയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഗോവധ നിരോധനത്തിെൻറ പേരിൽ ഗുണ്ടാ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും നിയമമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.