ബംഗളൂരു: വിശ്വാസ പ്രമേയത്തിൽ ഇന്ന് ആറു മണിക്ക് മുമ്പ് വോട്ടെടുപ്പ് നടക്കണമെന്ന കർണാടക ഗവർണറുടെ രണ്ടാമത്തെ അ ന്ത്യശാസനവും കോൺഗ്രസ് -ജെ.ഡി.എസ് സർക്കാർ തള്ളി. വിശ്വാസ പ്രമേയത്തിൽ തിങ്കളാഴ്ച ചർച്ച പൂർത്തിയാകുമെന്ന് മുഖ്യമ ന്ത്രി കുമാരസ്വാമി വ്യക്തമാക്കി. എല്ലാ അംഗങ്ങൾക്കും സംസാരിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ചർച്ച നീട്ടി കൊണ്ടു പോകാനാവില്ലെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ വ്യക്തമാക്കി. ഇന്ന് ചർച്ച തീർക്കുന്ന താണ് അഭികാമ്യമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
കർണാടക നിയമസഭയിൽ ഇന്ന് വൈകീട്ട് ആറ് മണിക്കുള്ളിൽ വിശ്വാസ വ ോട്ടെടുപ്പ് നടത്തണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഗവർണർ വാജുഭായ് വാല ഇന്ന് കത്ത് നൽകിയി രുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് മുമ്പായി വിശ്വാസ വോട്ട് തേടണമെന്ന് നേരത്തെ ഗവർണർ നിർദേശം ന ൽകിയിരുന്നു. എന്നാൽ, ഇത് നടന്നില്ല. തുടർന്നാണ് ആറ് മണിക്കുള്ളിൽ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ നിർദേശിച്ചത ്.
എന്നാൽ, കർണാടക ഗവർണറുടെ രണ്ടാമത്തെ അന്ത്യശാസന കത്തിനെ പരിഹസിച്ച് കുമാരസ്വാമി രംഗത്തെത്തി. ഗവർണറുടേത് പ്രണയലേഖനമെന്ന് കുമാരസ്വാമി കളിയാക്കി. രണ്ടാമത്തെ പ്രണയ ലേഖനം കിട്ടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, കത്ത് സഭയിൽ വ ായിച്ചു.
അതേസമയം, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞും നിയമസഭയിൽ വിശ്വാസ വോട്ടിൽ ചർച്ച തുടരുകയാണ്. അംഗങ്ങളുടെ ചർച്ച അവസാനിക്കാതെ വോട്ടെടുപ്പ് നടത്തില്ലെന്ന നിലപാടിലാണ് സ്പീക്കർ കെ.ആർ രമേശ്.
വ്യാഴാഴ്ച സഭ ചേർന്നപ ്പോൾ കർണാടകയിലെ 15 വിമത എം.എൽ.എമാരുടെ രാജി സംബന്ധിച്ച ഹരജിയിൽ സുപ്രീംകോടതി നട ത്തിയ പരാമർശം തുറുപ്പുചീട്ടാക്കിയായിരുന്നു സഖ്യസർക്കാർ നീക്കം. വിമതർക്ക് വിപ്പ് ബാധകല്ലെന്ന സുപ്രീംകോടതി പരാമർശത്തിൽ വ്യക്തത വേണമെന്നും ശേഷം വിശ്വാസവോെട്ടടുപ്പ് മതിയെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വിഷയം ഉയർത്തുന്നതോടൊപ്പം അനുനയനീക്കങ്ങൾക്ക് സാവകാശം ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സഖ്യനേതാക്കൾ. എന്നാൽ അർധരാത്രിക്കാണെങ്കിലും വ്യാഴാഴ്ചതന്നെ വിശ്വാസവോെട്ടടുപ്പ് ആവശ്യപ്പെട്ട ബി.ജെ.പി, വോെട്ടടുപ്പ് നടക്കുംവരെ നടുത്തളത്തിൽ രാപ്പകൽ സമരം പ്രഖ്യാപിക്കുകയായിരുന്നു. വിശ്വാസവോട്ട് അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
LIVE UPDATES
CM HD Kumaraswamy: I have respect for the Governor. But the second love letter from the Governor has hurt me. He only came to know about horse trading 10 days ago?(Shows photos of BS Yeddyurappa's PA Santosh, reportedly boarding a plane with independent MLA H Nagesh) pic.twitter.com/VIcA4TUmeI
— ANI (@ANI) July 19, 2019
Karnataka Governor Vajubhai Vala's deadline ends. He had directed Speaker KR Ramesh Kumar to hold a floor test by 1.30 pm today pic.twitter.com/cNSnTN95N2
— ANI (@ANI) July 19, 2019
Maharashtra: Karnataka Police accompanied by Mumbai Police arrive at St. George Hospital, where Karnataka Congress MLA Shrimant Patil is admitted. pic.twitter.com/89yr69DWzV
— ANI (@ANI) July 19, 2019
Karnataka Deputy Chief Minister G. Parameshwara meets BJP MLAs who were on an over night 'dharna' at Vidhana Soudha in Bengaluru. pic.twitter.com/ydgCOgBQHG
— ANI (@ANI) July 19, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.