കർണാടകയിൽ ബി.ജെ.പിക്ക് തിരിച്ചടി; വീരശൈവ ലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോൺഗ്രസിന്

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടക വീരശൈവ ലിംഗായത്ത് ഫോറം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിന് പിന്തുണ തുടരുമെന്ന് ​പ്രഖ്യാപിച്ചുകൊണ്ട് ഔദ്യോഗിക കത്തും ഫോറും പുറത്തിറക്കി. സംസ്ഥാനത്ത് ലിംഗായത്തുകളാണ് ഏറ്റവും കൂടുതലുള്ളത്. അതിനാൽ ഈ സമുദായത്തിന്റെ പിന്തുണ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും, ബി.ജെ.പിക്ക് വൻ തിരിച്ചടിയും.

ഇക്കഴിഞ്ഞ മേയ് അഞ്ചിന് പ്രമുഖ കോൺഗ്രസ് നേതാവും ലിംഗായത്ത് നേതാവുമായ ജഗദീഷ് ഷെട്ടാർ ഹുബ്ബളിയിലെ സമുദായത്തലവൻമാരുമായി പിന്തുണയഭ്യർഥിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

കർണാടക മുൻമുഖ്യമന്ത്രിയായ ഷെട്ടാർ ബി.ജെ.പി മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. സംസ്ഥാനത്ത് ആര് അധികാരത്തിലെത്തണം എന്നതിൽ ലിംഗായത്തുകൾക്ക് നിർണായക സ്വാധീനമുണ്ട്. പരമ്പരാഗതമായി ബി.ജെ.പിക്കാണ് ലിംഗായത്തുകൾ വോട്ട് ചെയ്യാറുള്ളത്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങൾ കൂടിയാണ് ലിംഗായത്തുകൾ അധിവസിക്കുന്ന പ്രദേശങ്ങൾ. വടക്കൻ കർണാടകയിലാണ് ഏറ്റവും കൂടുതൽ ലിംഗായത്തുകളുള്ളത്.

മേയ് 10നാണ് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 13നാണ് ഫലപ്രഖ്യാപനം. ലിംഗായത്തുകൾക്ക് ആധിപത്യമുള്ള മേഖലകളിൽ നേട്ടമുണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

Tags:    
News Summary - Karnataka Veerashaiva Lingayat Forum backs Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.