ബംഗളൂരു: കർണാടകയിൽ നിന്ന് 25 വർഷം മുമ്പ് കാണാതായ 50 കാരിയെ ഹിമാചൽ പ്രദേശിൽ നിന്ന് കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ വൃദ്ധസദനത്തിൽ കഴിയുകയായിരുന്നു സകാമ്മ. കർണാടകയിലെ ബെല്ലാരി സ്വദേശിയാണ്. 25 വർഷം മുമ്പ് മക്കൾക്കൊപ്പം ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് സകാമ്മ ഹൊസപെട്ടയിൽ എത്തിയത്. എന്നാൽ അബദ്ധത്തിൽ ട്രെയിൻ മാറിക്കയറിയ അവർ എത്തിപ്പെട്ടത് വടക്കേ ഇന്ത്യയിലായിരുന്നു.
അതിനു ഷേശം മാണ്ഡിയിലെ വൃദ്ധസദനത്തിലെത്തിപ്പെട്ടു. സുകാമ്മയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാതായതോടെ അവർ മരിച്ചുവെന്ന് വിശ്വസിച്ച കുടുംബം അന്ത്യകർമങ്ങളും നടത്തി. ഒരിക്കൽ ഒരു ഐ.പി.എസ് ഓഫിസർ വൃദ്ധസദനം സന്ദർശിച്ചപ്പോഴാണ് കന്നഡ സംസാരിക്കുന്ന സുകാമ്മയെ കണ്ടത്. തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം കർണാടകയിലെ സാമൂഹിക സുരക്ഷ വകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. അതോടെയാണ് സുകാമ്മക്ക് വീണ്ടും കുടുംബത്തെ കാണാൻ വഴിതെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.