കർതാർപുർ ഇടനാഴി ഉദ്ഘാടനത്തിന് മോദിയെ വിളിച്ചില്ല; മൻമോഹന് പാക് ക്ഷണം

ഇസ്ലാമാബാദ്: കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്താന്‍റെ ക്ഷണമില്ല. പക രം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനെ അതിഥിയായി ക്ഷണിച്ചു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് മൻമോഹനെ ക്ഷണിക്കാനുള്ള തീരുമാനം അറിയിച്ചത്.

പാകിസ്താനിലെ കര്‍‌താര്‍പൂര്‍ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് ഇന്ത്യന്‍ തീർഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണിത്. സിഖ് മത സ്ഥാപകനായ ഗുരു നാനാക് ദേവ് 1539ൽ മരണമടഞ്ഞത് ഗുരുദ്വാരാ സാഹിബിലാണ്. നാ​ലു കി​ലോ മീ​റ്റ​ർ ദൂ​ര​മു​ള്ള ഇ​ട​നാ​ഴി യാ​ഥാ​ർ​ഥ്യ​മാ​യതോടെ ഇ​ന്ത്യ​യി​ലെ സി​ഖ്​ മ​ത വി​ശ്വാ​സി​ക​ൾ​ക്ക്​ ക​ർ​താ​ർ​പു​രി​ലെ ഗു​രു​ദ്വാ​ര ദ​ർ​ബാ​ർ സാ​ഹി​ബ്​ വി​സ​യി​ല്ലാ​തെ സ​ന്ദ​ർ​ശി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങും.

നവംബർ 9നാണ് കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനം. ഗുരു നാനാക് ദേവിന്‍റെ 550ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇടനാഴി പൂർത്തിയാക്കിയത്. 500 കോടി രൂപയാണ് ഇടനാഴിക്കായി ഇന്ത്യ ചെലവഴിച്ചത്.

Tags:    
News Summary - kartarpur corridor akistan govt invites Manmohan Singh for opening ceremony-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.