ന്യൂഡൽഹി: തീവ്രവാദം സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കാതെ പാകിസ്താനുമായി ഉഭയകക്ഷി ചർച്ചകൾക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കർതാർപുർ ഇടനാഴി വികസിക്കുന്നതോടെ മേഖലയിൽ സമാധാനം പുലരുന്നത് ഇന്ത്യ സ്വാഗതം ചെയ്യുന്നു. എന്നാൽ പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ചക്കില്ല. കർതാർപുർ ഇടനാഴിക്ക് പച്ചക്കൊടിയെന്നത് ഉഭയകക്ഷി ചർച്ച നടക്കുമെന്നതിെൻറ സൂചനയല്ല. കർതാർപുർ ചർച്ചക്ക് വിഷയമാകുന്നേയില്ലെന്നും സുഷമ സ്വരാജ് അറിയിച്ചു.
ഉഭയകക്ഷി ചർച്ചയും കർതാർപുർ ഇടനാഴി വിഷയവും വ്യത്യസ്തമാണ്. 20 വർഷത്തിലേറെയായി കർതാർപുർ ഇടനാഴിയുടെ വികസനത്തിനായി ഇന്ത്യ പരിശ്രമിക്കുകയാണ്. ഇത്തവണ ആദ്യമായാണ് പാകിസ്താൻ ഇൗ വിഷയത്തിൽ അനുകൂലമായി പ്രതികരിക്കുന്നതെന്നും സുഷമ സ്വരാജ് ഹൈദരാബാദിൽ പറഞ്ഞു.
തീവ്രവാദവും ചർച്ചകളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ല. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നത് പാകിസ്താൻ എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് ചർച്ച തുടങ്ങുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
പാകിസ്താൻ ഏതു വിഷയത്തിൽ അനുകൂല നിലപാട് എടുത്താലും തീവ്രവാദികൾക്ക് ഫണ്ട് നൽകുന്നത് അവസാനിപ്പിക്കാതെ ഉഭയകക്ഷി ചർച്ചകൾക്കും കൂടിക്കാഴ്ചക്കും ഇല്ലെന്ന ശക്തമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.