ശ്രീനഗർ: ‘അമ്മക്കരികിലേക്ക് തിരിച്ചെത്തിക്കാൻ’ നടത്തിയ ‘ഓപറേഷൻ അമ്മ’യിലൂടെ അ മ്പതോളം കശ്മീരി യുവാക്കെള തീവ്രവാദത്തിൽനിന്ന് സാധാരണ ജീവിതത്തിലേക്ക് കൊണ് ടു വരാൻ കഴിഞ്ഞതായി കരസേന. ഭീകരസംഘടനകൾ റിക്രൂട്ട് ചെയ്ത പ്രാദേശിക യുവാക്കളെ, അ വരുടെ കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തി തിരിെക കൊണ്ടുവരാനായി, കശ്മീരിലെ 15ാം ആർമി കോ ർപ്സ് നടത്തിയ പരിശ്രമങ്ങൾ ഏറെ ഫലപ്രദമായതായി, ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) ആയ ലഫ്റ്റ്നൻറ് ജനറൽ കൻവാൽജീത് സിങ് ധില്ലൻ അറിയിച്ചു. താഴ്വരയിൽ ഭീകരവിരു ദ്ധ ഓപറേഷനുകൾക്ക് നേതൃത്വം വഹിക്കുകയും നിയന്ത്രണരേഖയിലെ പാക് പദ്ധതികൾക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്യുന്ന, ചിനാർ കോർപ്സ് എന്നും അറിയപ്പെടുന്ന ഈ സേനാവിഭാഗമാണ് ‘ഓപറേഷൻ മാ’ക്ക് നേതൃത്വം നൽകിയത്.
താഴ്വരയിൽ കാണാതായ യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവരുടെ കുടുംബങ്ങളെ കൂടി പങ്കെടുപ്പിക്കുകയായിരുന്നുവെന്നും ധില്ലൻ പറഞ്ഞു. ‘‘നിെൻറ മാതാവിനെ സേവിക്കുക, നിെൻറ മാതാവിനെ സേവിക്കുക, നിെൻറ മാതാവിനെ സേവിക്കുക..... പിന്നെ നിെൻറ പിതാവിനെയും’’ എന്ന, മാതാവിെൻറ പ്രാധാന്യം വാഴ്ത്തുന്ന പ്രവാചക വചനത്തിൽ നിന്നാണ്, വഴിതെറ്റിപ്പോയ യുവാക്കളെ അവരുടെ വീട്ടുകാരെ ഒപ്പം നിർത്തി തിരിച്ചുവിളിപ്പിക്കാനുള്ള ആശയം തനിക്ക് കിട്ടിയതെന്നും ധില്ലൻ വിശദീകരിച്ചു. ഈ പ്രവർത്തനങ്ങളിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് വിവിധ കുടുംബങ്ങൾ അയച്ച സന്ദേശങ്ങളും അദ്ദേഹം വാർത്ത സമ്മേളനത്തിൽ കാണിച്ചു.
‘ഏറ്റുമുട്ടൽ നടക്കുന്നതിനിടെ ഇടക്കു നിർത്തിവെച്ച്, ഇത്തരം യുവാക്കളുമായി സംസാരിക്കാൻ അവരുടെ കുടുംബാംഗങ്ങളെ പറഞ്ഞുവിട്ട് കീഴടങ്ങലിന് സമ്മതിപ്പിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. വെടിയുണ്ടകൾക്കു പകരം മാതാവിെൻറ ആശ്ലേഷം സ്വീകരിച്ച് ആ യുവാക്കൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇങ്ങനെ തിരിച്ചെത്തിയ ചെറുപ്പക്കാരിലൂടെ ആ കുടുംബത്തിൽ വന്നുചേർന്ന സ്നേഹമാണ്, അല്ലാതെ കൊല്ലപ്പെട്ടവരുടെ എണ്ണമല്ല ഞങ്ങൾ എടുക്കുന്നത്’’ -േസനാ കമാൻഡർ അവകാശപ്പെട്ടു.
ഇവരിൽ പലരും സാധാരണ ജീവിതം നയിച്ച് കോളജിൽ പോകാനും ജോലിക്കു പോകാനും തുടങ്ങിയെന്നും അവരുടെയും കുടുംബങ്ങളുടെയും സുരക്ഷയെ കരുതി പേരുകൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വാർഷിക തലസ്ഥാന മാറ്റത്തിനൊരുങ്ങി കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീർ
ജമ്മു/ശ്രീനഗർ: മഞ്ഞുകാലത്തിനു മുന്നോടിയായി നടക്കാറുള്ള ഭരണതലസ്ഥാന മാറ്റത്തിന് ജമ്മു-കശ്മീരിൽ ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന പദവി നഷ്ടപ്പെട്ട് കേന്ദ്രഭരണ പ്രദേശമായി മാറിയെങ്കിലും, ശ്രീനഗറിൽനിന്ന് ജമ്മുവിലേക്കുള്ള മഞ്ഞുകാല തലസ്ഥാന മാറ്റം തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം. കേന്ദ്രഭരണ പ്രദേശമായശേഷമുള്ള ആദ്യ മാറ്റത്തിന് ഒരുക്കങ്ങളും സുരക്ഷ സജ്ജീകരണങ്ങളും പൂർത്തിയായതായി ലഫ്റ്റനൻറ് ഗവർണർ ജി.സി. മുർമു മുമ്പാകെ അധികൃതർ വിശദീകരിച്ചു. ഒക്ടോബർ 25, 26 തീയതികളിൽ ശ്രീനഗറിലെ രാജ്ഭവനും ഭരണകാര്യാലയങ്ങളും അടച്ച് നവംബർ നാലിന് ജമ്മുവിൽ പ്രവർത്തനമാരംഭിക്കും. ആറുമാസം ശ്രീനഗറിലും ആറുമാസം ജമ്മുവിലും എന്ന രൂപത്തിലാണ് ഭരണതലസ്ഥാനം പ്രവർത്തിക്കുന്നത്.
ജമ്മു ഡിവിഷനൽ കമീഷണർ സഞ്ജീവ് വർമ, ജമ്മു ഐ.ജി മുകേഷ് സിങ് എന്നിവർ ലഫ്റ്റനൻറ് ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതായി രാജ്ഭവൻ വക്താവ് അറിയിച്ചു.
അതേസമയം, കടുത്ത നിയന്ത്രണങ്ങൾക്ക് ഇനിയും അയവു വരുത്തിയിട്ടില്ലാത്ത ശ്രീനഗറിൽ ആഴ്ചച്ചന്തകൾ സജീവമായതായി അധികൃതർ അവകാശപ്പെട്ടു. ‘ഞായറാഴ്ചച്ചന്തകൾ’ എന്നറിയപ്പെടുന്ന ഈ ചന്തകൾക്കായി വ്യാപാരികൾ ഷെഡുകൾ തയാറാക്കി പ്രവർത്തിപ്പിച്ചുവെന്നും അധികൃതർ പറഞ്ഞു. സ്വകാര്യ വാഹനങ്ങളും ഏതാനും അന്തർ ജില്ല പൊതു സർവിസുകളും നിരത്തിലിറങ്ങിയെങ്കിലും ജനജീവിതം സ്തംഭനാവസ്ഥയിൽ തുടരുകയാണ്. റദ്ദാക്കിയ ഇൻറർനെറ്റ് സേവനം ഇനിയും പുനസ്ഥാപിച്ചിട്ടില്ല.
ഇതിനിടെ, കരസേനയിലേക്ക് നടക്കുന്ന 10 ദിവസത്തെ റിക്രൂട്ട്മെൻറ് റാലിക്കായി ജമ്മു മേഖലയിലെ മൂന്നു ജില്ലകളിൽനിന്നായി 44,000 യുവാക്കൾ രജിസ്റ്റർ ചെയ്തതായി സേനാവൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് റിക്രൂട്ട്മെൻറ് റാലി നടക്കുന്നത്. നവംബർ 12 വരെ ഇത് നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.