(Source: Twitter/@AakashHassan)

കശ്മീരി മാധ്യമപ്രവർത്തകന്റെ വിദേശയാത്ര തടഞ്ഞു

ശ്രീനഗർ: വിമാനത്താവളത്തിലെത്തിയശേഷം വിദേശയാത്ര നിഷേധിക്കപ്പെട്ട് കശ്മീരി മാധ്യമപ്രവർത്തകൻ. രണ്ടു മാസത്തിനിടെ രണ്ടാംതവണയാണ് കശ്മീരി മാധ്യമപ്രവർത്തകരുടെ വിദേശയാത്ര തടയുന്നത്. ശ്രീലങ്കയിലേക്ക് പോകാനിരുന്ന ആകാശ് ഹസനെ കഴിഞ്ഞ ദിവസം ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ച ശേഷം യാത്ര റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

ശ്രീലങ്കൻ പ്രതിസന്ധി റിപ്പോർട്ട് ചെയ്യാൻ പോകാനിരുന്നതാണെന്നും കാരണങ്ങൾ ബോധിപ്പിക്കാതെ യാത്ര റദ്ദാക്കുകയായിരുന്നെന്നും ആകാശ് പറഞ്ഞു. വിമാനത്തിൽ കയറ്റിയ ലഗേജ് തിരികെയിറക്കാൻ നിർദേശമുള്ളതായി വിമാന ജീവനക്കാരൻ അറിയിക്കുകയായിരുന്നു. നാലുമണിക്കൂറോളം ഒരുമുറിയിൽ ഇരുത്തിയശേഷം യാത്ര റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ മാസം പുലിറ്റ്സർ ജേതാവായ കശ്മീരി ഫോട്ടോ ജേണലിസ്റ്റ് സന ഇർശാദ് മട്ടുവിന്റെ പാരിസ് യാത്രയും സമാന രീതിയിൽ അധികൃതർ റദ്ദാക്കിയിരുന്നു. പാരിസിൽ ഫോട്ടോഗ്രഫി പ്രദർശനത്തിന് വിസ ലഭിച്ചെങ്കിലും വിമാനത്താവളത്തിലെത്തിയ ശേഷം തിരിച്ചുപോരേണ്ടിവന്നു. 

Tags:    
News Summary - Kashmiri Journalist Stopped From Flying To Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.