ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ െപഗസസിന്‍റെ ഫോൺ ചോർത്തലിന് ഇരയായവരിൽ 25ൽ അധികം കശ്മീരി നേതാക്കളും മാധ്യമപ്രവർത്തകരും. വിഘടനവാദി നേതാവ് ബിലാൽ േലാൺ, ഡൽഹി സർവകലാശാല പ്രഫസറായിരുന്ന അന്തരിച്ച എസ്.എ.ആർ. ഗീലാനി, പി.ഡി.പി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ രണ്ടു ബന്ധുക്കൾ തുടങ്ങിയവർ ഉൾപ്പെടെ 25ൽ അധികം പേരുടെ ഫോണുകളാണ് ചോർത്തിയത്.
ഏഴാം ഘട്ടത്തിലാണ് ജമ്മു കശ്മീർ നേതാക്കളുടെ പേരുകൾ 'ദ വയർ' വാർത്താപോർട്ടൽ പുറത്തുവിട്ടത്. വിവിധ നേതാക്കൾ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. 2017 മുതൽ 2019 വരെ 25ൽ അധികം ജമ്മു കശ്മീർ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ നിരീക്ഷണ സാധ്യതകളായി പെഗസസ് തെരഞ്ഞെടുത്തിരുന്നതായി 'ദ വയർ' റിപ്പോർട്ട് ചെയ്യുന്നു.
ബിലാൽ ലോണിന്‍റെയും എസ്.എ.ആർ. ഗീലാനിയുടെയും േഫാണുകൾ 'ദ വയർ' ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. കൂടാതെ ലോണിന്‍റെ ഫോൺ ആനംസ്റ്റി ഇന്‍റർനാഷനലിന്‍റെ സെക്യൂരിറ്റി ലാബിലും പരിശോധനക്ക് വിധേയമാക്കിയിരുന്നു.
മെഹബൂബ മുഫ്തിയുടെ കുടുംബത്തിലെ രണ്ടുപേരാണ് പട്ടികയിലുള്ളത്. ജമ്മു കശ്മീരിൽ ആർട്ടിക്ക്ൾ 370 റദ്ദാക്കുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും പട്ടികയിൽ ഉൾപ്പെട്ടത്. തുടർന്ന് 2018 ജൂണിൽ ബി.ജെ.പി സഖ്യത്തിൽനിന്ന് പിന്മാറിയതോടെ മെഹബൂബ മുഫ്തി സർക്കാർ തകരുകയും ചെയ്തിരുന്നു.
ജമ്മുകശ്മീർ അപ്നി പാർട്ടി പ്രസിഡന്‍റ് അൽത്താഫ് ബുഖാരിയുടെ സഹോദരൻ താരിഖ് ബുഖാരിയും ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെടും. പി.ഡി.പി -ബി.ജെ.പി സർക്കാറിൽ മന്ത്രിയായിരുന്നു അൽത്താഫ്. 2019ൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. 2020ൽ അൽത്താഫിന്‍റെ നേതൃത്വത്തിൽ അപ്നി പാർട്ടി രൂപവത്കരിച്ചു.
താഴ്വരയിലെ വിഘടന വാദി അംഗങ്ങളും പെഗസസ് പട്ടികയിലുണ്ട്. താഴ്വരയിലെ പ്രധാന നേതാവായ സയ്യിദ് അലി ഷാ ഗീലാനിയുടെ കുടുംബത്തിലെ നാലുപേരുടെ ഫോണുകളാണ് ചോർത്തിയത്. ഹുർറിയത്ത് കോൺഫറൻസ് നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും ഈ പട്ടികയിൽ ഉൾപ്പെടും.
ഇന്ത്യയിൽ 'ദ വയറും' അമേരിക്കയിലെ വാഷിങ്ടൺ പോസ്റ്റും ബ്രിട്ടനിലെ ഗാർഡിയനും അടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഒരു ഡസനിലേറെ മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് 'പെഗസസ് പ്രോജക്ട്' എന്ന പേരിലാണ് അന്വേഷണം പൂർത്തിയാക്കിയത്. ചാരസോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്ന് വെളിപ്പെടുത്തൽ. 40 മാധ്യമപ്രവർത്തകർ, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവർ ചാരവൃത്തിക്ക് ഇരയായതായാണ് വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.