ന്യൂഡൽഹി: കശ്മീരിൽ കൊല്ലപ്പെട്ട, ഹിസ്ബുൽ മുജാഹിദീൻ അംഗവും അലീഗഢ് സർവകലാശാല ഗവേഷകനുമായിരുന്ന മന്നാൻ വാനി അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അലീഗഢ് മുസ്ലിം സർവകലാശാല അധികൃതരുടെ നടപടി പിൻവലിച്ചില്ലെങ്കിൽ പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുമെന്ന് കശ്മീരി വിദ്യാർഥികൾ. കശ്മിരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മന്നാൻ വാനി അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയും നിരവധിപേർക്കെതിരെ കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കശ്മീരി വിദ്യാർഥികളുടെ മുന്നറിയിപ്പ്.
മന്നാൻ വാനിയുടെ മയ്യിത്ത് നമസ്കരിച്ചുവെന്നും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നും ആരോപിച്ചാണ് ഉത്തർപ്രദേശ് പൊലീസ് കേസ് എടുത്തത്. എന്നാൽ, കാമ്പസിൽ നമസ്കാരം നടന്നില്ലെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. നീതി നിഷേധിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുകയാണെന്ന് കശ്മീരി വിദ്യാർഥികൾ ആരോപിച്ചു. വിദ്യാർഥികൾക്കെതിരെ ചുമത്തിയ രാജ്യേദ്രാഹകുറ്റമടക്കം എല്ലാ നടപടികളും പിൻവലിച്ചില്ലെങ്കിൽ പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുമെന്നു കാണിച്ച് 1,200 വിദ്യാർഥികൾ ഒപ്പിട്ട കത്ത് അലീഗഢ് പ്രോക്ടർ മുഹ്സിൻ ഖാന് കൈമാറി. ബുധനാഴ്ച വരെയാണ് വിദ്യാർഥികൾ സമയം നൽകിയിരിക്കുന്നത്.
അതേസമയം, വിദ്യാർഥികൾക്കെതിരെ സർവകലാശാലയുടെ നടപടിയെ വിമർശിച്ച് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കേണ്ഡയ കഠ്ജു രംഗത്തുവന്നു. ആയുധങ്ങെളാന്നുമില്ലാതെ ഒരുമിച്ചു കൂടുന്നതിനും പ്രാർഥന നടത്തുന്നതിനും ഭരണഘടന അനുവാദം നൽകുന്നുണ്ട്. ആസാദി മുദ്രാവാക്യം വിളിക്കുന്നതും ക്രിമിനൽ കുറ്റമല്ല. സർവകലാശാലയുടെ നടപടി നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് മന്നാൻ വാനി വെള്ളിയാഴ്ച കൊല്ലെപ്പട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.