ന്യൂഡൽഹി: കഠ് വയിൽ എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ എട്ടു വയസുകാരി ക്രൂരബലാൽസംഗത്തിന് ഇരയായത് ക്ഷേത്രത്തിനുള്ളില്‍ വെച്ചാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
പെൺകുട്ടിയുടെ രക്തസാമ്പിൾ, ആന്തരികാവയവങ്ങൾ, വസ്ത്രങ്ങൾ, സോപ്പുപൊടി ഉപയോഗിച്ച് പൊലീസ് കഴുകിയ പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഒരു തുള്ളി രക്തം, ക്ഷേത്രത്തിനകത്തെ മണ്ണ്, മണ്ണിൽ ഒട്ടിപ്പിടിച്ചിരുന്ന രക്തം, നാലു പ്രതികളുടെ രക്തസാമ്പിൾ അടക്കം 14 വസ്തുക്കളാണ് ഡൽഹി ഫൊറൻസിക് ലാബിൽ പരിശോധനക്ക് വിധേയമാക്കിയത്.
പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച സ്രവങ്ങൾ പ്രതികളുടേതെന്ന് തിരിച്ചറിഞ്ഞു. നാലു പ്രതികളുടെ ഡി.എൻ.എയുമായി സാമ്പിളുകൾ ചേർന്നിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ നിന്ന് ലഭിച്ച മുടി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതും പ്രതികളുടേതെന്നും ആണെന്ന് പരിശോധനയിൽ കണ്ടെത്തി. ശാസ്ത്രീയ തെളിവുകളിലൂടെ ലഭിച്ച സ്ഥിരീകരണം സംബന്ധിച്ച് അധിക കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.