ന്യൂഡൽഹി: ഹിന്ദി സാധാരണക്കാരെൻറ ഭാഷയല്ലെന്നും ഹിന്ദിയുടെ മേൽക്കോയ്മ ഭിന്നിപ്പ ിച്ച് ഭരിക്കാനായി ബ്രിട്ടീഷുകാരുണ്ടാക്കിയ പദ്ധതിയാണെന്നും ജസ്റ്റിസ് മാർകണ്ഡേ യ കട്ജു. പ്രമുഖ ഇംഗ്ലീഷ് വാരികയിൽ എഴുതിയ ലേഖനത്തിലാണ് കട്ജു ഇങ്ങനെ പറഞ്ഞത്.
‘ഹിന്ദി മേഖല’യിലെ നഗരങ്ങളിൽപോലും സാധാരണക്കാരെൻറ ഭാഷയല്ല അത്. അവിടെയെല്ലാം ‘ഹിന്ദുസ്ഥാനി’യോ ‘ഘടിബോലി’യോ ആണ് പൊതുജനത്തിെൻറ ഭാഷ. ഗ്രാമങ്ങളിലാകട്ടെ, ഭാഷാഭേദങ്ങൾക്കാണ് മേൽക്കൈ. ഔധി, ബ്രിജ്ഭാഷ, ഭോജ്പുരി, മൈഥിലി, മഘൈ, മേവാരി, മാർവാരി തുടങ്ങിയവ ഇതിൽപെടും. ഇതിൽ പലതും ‘ഹിന്ദുസ്ഥാനി’ സംസാരിക്കുന്നവർക്ക് മനസ്സിലാവുക കൂടിയില്ല. ‘അങ്ങോട്ട് നോക്കൂ’ എന്നതിന് നമ്മൾ ഹിന്ദുസ്ഥാനിയിൽ ‘ഉഥർ ദേഖിയേ’ എന്നാണ് പറയുക. ഹിന്ദിയിലാകട്ടെ, ‘ഉഥർ അവ്ലോകൻ കീജിയേ’ എന്നാണ് പറയേണ്ടത്. സാധാരണക്കാരൻ ഒരിക്കലും ‘അവ്ലോകൻ’ എന്ന പദം ഉപയോഗിക്കില്ല.
1947 വരെ ഉർദുവായിരുന്നു ഇന്ത്യയിലെ മിക്കയിടങ്ങളിലും വിദ്യാസമ്പന്നരുടെ ഭാഷ. ഇതിന് മതഭേദം ഉണ്ടായിരുന്നില്ല. സാധാരണക്കാരെൻറ ഭാഷയാകട്ടെ ഹിന്ദുസ്ഥാനിയുമായിരുന്നു. ബ്രിട്ടീഷുകാർ കൃത്രിമമായി ഹിന്ദിക്ക് പ്രാധാന്യം സൃഷ്ടിക്കുകയായിരുന്നു. ഇതിനായി അവർ ഏജൻറുമാരെ വരെ ഉപയോഗിച്ചു. ഹിന്ദി ഹിന്ദുക്കളുടെയും ഉർദു മുസ്ലിംകളുടെയും ഭാഷയാണെന്ന് പ്രചരിപ്പിച്ചു.
ഹിന്ദി കൃത്രിമമായി പ്രതിഷ്ഠിക്കാനുള്ള ആസൂത്രിത ശ്രമത്തിെൻറ ഭാഗമായി, പ്രചാരത്തിലുള്ള പേർഷ്യൻ-അറബിക് പദങ്ങൾക്ക് പകരം അതുവരെ സാധാരണക്കാരെൻറ ഉപയോഗത്തിലില്ലാതിരുന്ന സംസ്കൃത പദങ്ങൾ തിരുകിക്കയറ്റി.
ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഹിന്ദി യാഥാസ്ഥിതികർ ഇന്ത്യൻ സംസ്കാരത്തിൽ അടിയുറച്ച രണ്ട് ഭാഷകളായ സംസ്കൃതത്തിനും ഉർദുവിനും വലിയ ദോഷമാണ് വരുത്തിയത്. സംസ്കൃതം അവർ അധീശത്വ ഭാഷയാക്കി. ലോകത്തിലെതന്നെ മികച്ച കവിതകൾ എഴുതപ്പെട്ട ഉർദുവിനെയാകട്ടെ, വംശഹത്യക്കടുത്തെത്തിച്ചു -കട്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.