വൈകിയിട്ടില്ല, ഇതാണ് രാജ്യത്തെ സംരക്ഷിക്കാൻ തീരുമാനം എടുക്കേണ്ട സമയം -ഇഫ്താർ സംഗമത്തിൽ കെ.സി.ആർ

ഹൈദരാബാദ്: രാജ്യത്തെ സംരക്ഷിക്കാൻ എല്ലാവും ഒന്നിച്ചുനിന്ന് ഏറ്റവും കഠിനമായ തീരുമാനം എടുക്കേണ്ട സമയമാണിതെന്ന് തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രഷ്ട്ര സമിതി(ബി.ആർ.എസ്) നേതാവുമായ കെ. ചന്ദ്രശേഖര റാവു. മുസ്‍ലിം സംഘടനകളുടെ നേതൃത്വത്തിൽ ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ഇഫ്താർ സംഗമം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ നയിക്കാൻ നേതാവില്ലെന്ന പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. എന്നാൽ എല്ലാറ്റിനുമവസാനം നീതി കൈവരുന്ന ദിവസം വരുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ഈ ലക്ഷ്യത്തിലേക്ക് നയിക്കാൻ പര്യാപ്തനായ ഒരു നേതാവിനെയാണ് ആവശ്യം. ഇതിനായി മഹാരാഷ്ട്ര ബി.ആർ.എസ് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിനായി തന്റെ സർക്കാർ അഹോരാത്രം പ്രവർത്തിക്കുകയാണ്.

കഴിഞ്ഞ ഒമ്പതു മാസത്തിനിടെ അതിനായി 12,000 കോടിയാണ് ചെലവഴിച്ചത്. എല്ലാവിഭാഗങ്ങളിലും തെലങ്കാന വളർച്ചയുടെ പാതയിലാണെന്നും കെ.സി.ആർ പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ട ക്ഷേമപദ്ധതികൾ ആവിഷ്‍കരിക്കാനായാൽ കർഷക ആത്മഹത്യകളും തൊഴിലില്ലായ്മ നിരക്കും ഗണ്യമായി കുറയ്ക്കാനാകുമെന്നും കെ.സി.ആർ പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - KCR addresses Muslim congregation after hosting iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.