ഹൈദരാബാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചുകൊണ്ടുള്ള, തെലങ്കാന മു ഖ്യമന്ത്രി ചന്ദ്രശേഖര റാവുവിെൻറ ‘മൂന്നാം ബദൽ ദൗത്യ’ത്തിെൻറ രണ്ടാം ഘട്ടം പ്രതീക്ഷി ച്ച രൂപത്തിൽ മുന്നേറാൻ സാധ്യതയില്ലെന്ന് സൂചന. തെരഞ്ഞെടുപ്പിനു ശേഷം ദക്ഷിണേന്ത്യയി ൽനിന്നുള്ള പ്രബല കക്ഷിയാകുെമന്ന് കരുതുന്ന ഡി.എം.കെയുെട അധ്യക്ഷൻ എം.കെ. സ്റ്റാലി നെ കാണാനുള്ള ചന്ദ്രശേഖര റാവുവിെൻറ നീക്കത്തിന് തിരിച്ചടി കിട്ടിയതോടെയാണിത്. റാ വുവുമായി കൂടിക്കാഴ്ച നടത്തി തെറ്റായ സന്ദേശം നൽകാനില്ലെന്ന സ്റ്റാലിെൻറ നിലപാ ട് മറ്റു പല പ്രാദേശിക പാർട്ടികളും ഗൗരവത്തോടെയാണ് കാണുക.
രാഹുൽ ഗാന്ധി പ്രധാനമ ന്ത്രിയാകണമെന്ന് വ്യക്തമായി പ്രഖ്യാപിച്ച സ്റ്റാലിെൻറ സഹകരണം റാവുവിെൻറ നിർദിഷ്ട ഫെഡറൽ മുന്നണിക്ക് നിർണായകമാകുമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, അത്തരമൊരു നീക്കം ഇവിടെ വേണ്ട എന്ന സന്ദേശം കൂടിയാണ് കൂടിക്കാഴ്ചക്ക് വിസമ്മതം അറിയിക്കുക വഴി സ്റ്റാലിൻ നൽകിയത്.
കോൺഗ്രസിനോടുള്ള തെൻറ വിരോധം ഒരിക്കലും മറച്ചുവെച്ചിട്ടില്ലാത്ത റാവു, അതുകൊണ്ടുതന്നെയാണ് കോൺഗ്രസ്-ബി.ജെ.പി ഇതര സഖ്യത്തിനുവേണ്ടി രംഗത്തിറങ്ങുന്നത്. ഇടതു പാർട്ടി നേതൃത്വവുമായി ആശയവിനിമയം സുഗമമാക്കുക എന്നതാണ് പിണറായിയെ സന്ദർശിച്ചതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്തുവെന്നും ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കുന്ന സർക്കാറുകളായിരിക്കണം കേന്ദ്രത്തിൽ അധികാരത്തിൽ വരേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടുവെന്നും ചർച്ചക്കുശേഷം പിണറായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
542ൽ 424 സീറ്റുകളിലേക്കുള്ള വോെട്ടടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ വരുന്ന വാർത്തകൾ, ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം കിട്ടാനിടയില്ല എന്നാണെന്നും അതുപോലെ കോൺഗ്രസും മാന്ത്രിക സംഖ്യയിൽ എത്തില്ല എന്നും റാവു കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ സർക്കാർ രൂപവത്കരണത്തിൽ പ്രാദേശിക പാർട്ടികൾക്ക് നിർണായക പങ്കാണ് വഹിക്കാനുള്ളത്. പ്രാദേശിക കക്ഷികൾ 150 സീറ്റിനു മേൽ നേടുമെന്നാണ് ടി.ആർ.എസ് കണക്കുകൂട്ടൽ. ഉത്തർപ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യം, ഒഡിഷയിലെ ബി.ജെ.ഡി, മമതയുടെ തൃണമൂൽ, ഡി.എം.കെ എന്നിവ ഫെഡറൽ മുന്നണിക്ക് ഒപ്പം നിൽക്കുമെന്നും റാവു കരുതുന്നു. അതേസമയം, കോൺഗ്രസിനെ പൂർണമായും നിരാകരിച്ചുള്ള ഒരു കൂട്ടായ്മക്ക് ഇതിൽ പല കക്ഷികൾക്കും താൽപര്യമില്ല.
കൂടിക്കാഴ്ചക്കില്ലെന്ന് സ്റ്റാലിൻ
കെ. രാജേന്ദ്രൻ
ചെന്നൈ: മേയ് 13ന് ചെന്നൈയിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായി നടക്കാനിരുന്ന കൂടിക്കാഴ്ചയിൽനിന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പിന്മാറി. നാലു നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ കൂടിക്കാഴ്ച സാധ്യമാവില്ലെന്ന് ഡി.എം.കെ നേതൃത്വം റാവുവിനെ അറിയിച്ചതായാണ് സൂചന. സ്റ്റാലിെൻറ നിലപാട് ബി.ജെ.പി-കോൺഗ്രസ് ഇതര ഫെഡറൽ മുന്നണി രൂപവത്കരിക്കാനുള്ള റാവുവിെൻറ നീക്കത്തിന് തിരിച്ചടിയായിരിക്കയാണ്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് ആദ്യം പ്രഖ്യാപിച്ച പാർട്ടിയാണ് ഡി.എം.കെ. ഇൗ സാഹചര്യത്തിൽ റാവുവിെൻറ സന്ദർശനം ആശയക്കുഴപ്പം സൃഷ്ടിച്ചേക്കുമെന്നും ഫലപ്രഖ്യാപനത്തിനുശേഷം കോൺഗ്രസിനെ ഡി.എം.കെ കൈയൊഴിഞ്ഞേക്കുമെന്ന സന്ദേശം നൽകുമെന്നും ഡി.എം.കെ കരുതുന്നു. മേയ് 19ന് നാലു നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനും ഇത് ദോഷമാകുമെന്ന് ഡി.എം.കെ കണക്കുകൂട്ടുന്നു. ഇൗ സാഹചര്യത്തിലാണ് റാവുവുമായി കൂടിക്കാഴ്ച ഡി.എം.കെ തന്ത്രപൂർവം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ചന്ദ്രശേഖര റാവു സന്ദർശിച്ചിരുന്നു.
തെരഞ്ഞെടുപ്പിനുമുമ്പ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ദേശീയതലത്തിൽ വിശാലസഖ്യം രൂപവത്കരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ചെന്നൈയിൽ നായിഡുവിെൻറ സാന്നിധ്യത്തിലാണ് സ്റ്റാലിൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ചത്. നായിഡുവിന് ദേശീയതലത്തിൽ ലഭ്യമാവുന്ന പ്രാമുഖ്യത്തെ മറികടക്കാനാണ് ചന്ദ്രശേഖര റാവുവിെൻറ ഇപ്പോഴത്തെ നീക്കമെന്നും അഭിപ്രായമുണ്ട്. ബി.ജെ.പി വിരുദ്ധ നിലപാടിെൻറ കാര്യത്തിൽ റാവുവിനെ പൂർണവിശ്വാസത്തിലെടുക്കാൻ മതേതര കക്ഷികൾ തയാറാവില്ലെന്നും നിരീക്ഷകർ ഉറപ്പിച്ചുപറയുന്നു. അതിനിടെ, സ്റ്റാലിെൻറ നിലപാടിൽ കോൺഗ്രസ് കേന്ദ്രങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.