ഹൈദരാബാദ്: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷി മൊഴി നൽകാൻ ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകൾ കെ. കവിതക്ക് സി.ബി.ഐയുടെ സമൻസ്. മുൻ എം.പിയും നിലവിൽ എം.എൽ.സിയുമാണ് കവിത. ഒന്നുകിൽ സി.ബി.ഐയുടെ ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലോ അല്ലെങ്കിൽ ഹൈദരാബാദ് ഓഫീസിലോ ഹാജരാകാമെന്ന നിർദേശമാണ് കവിതക്ക് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് ഓഫീസിൽ ഹാജരായാൽ മതിയോ എന്ന കാര്യം അവർ അന്വേഷിച്ചുവെന്നാണ് റിപ്പോർട്ട്.
കേസിൽ അന്വേഷണം നടക്കവെ ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയാമെന്ന് കരുതുന്നുവെന്നും അതിനാൽ അന്വേഷണ പുരോഗതിക്ക് അത്തരം വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നുമാണ് സി.ബി.ഐ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
കേസിൽ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഒരു കുറ്റാരോപിതൻ. ഡൽഹിയിലെ പുതിയ മദ്യ നയം അഴിമതി ആരോപണങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന വിഷയത്തിൽ സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.