ന്യൂഡൽഹി: സാധാരണക്കാരെൻറ മനോഭാവവും പെരുമാറ്റവുമാണ് വേണ്ടതെന്ന് എം.എൽ.എമാരോട് ആപ് നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പാർട്ടി സാധാരണക്കാരേൻറതാണ്. സാധാരണക്കാരനെ പിന്തുടരുകയും അവർ ധരിക്കുന്നതുപോലുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണമെന്ന് എം.എൽ.എമാരോട് കെജ്രിവാൾ ആവശ്യപ്പെട്ടു. നഗരസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കെജ്രിവാൾ എം.എൽ.എമാരെ ഒറ്റക്ക് കാണുകയും പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു. തോൽവിക്ക് കാരണമായി കെജ്രിവാൾ ഉയർത്തിക്കാട്ടിയത് വോട്ടിങ് യന്ത്രങ്ങളിലെ തിരിമറിയായിരുന്നു. എന്നാൽ, ഇതിനെതിരെ വിമർശനമുണ്ടാവുകയും പാർട്ടിയുെട നയങ്ങളടക്കം പുനഃപരിശോധന നടത്തണമെന്നും ആവശ്യം ഉയർന്നു. ഇൗ പശ്ചാത്തലത്തിലാണ് കെജ്രിവാൾ എം.എൽ.എമാരെയും പ്രവർത്തകരേയും കാണുകയും പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തത്.
നേതൃത്വം സാധാരണക്കാരിൽനിന്ന് അകലുന്നതായി വ്യാപക വിമർശനം അണികളിൽനിന്നുതന്നെ ഉയർന്നതോടെയാണ് എം.എൽ.എമാരോട് താെഴക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ കെജ്രിവാൾ നിർദേശിച്ചത്. പാർട്ടിയുടെ ന്യൂനപക്ഷ മുഖമായിരുന്ന അമാനത്തുല്ല ഖാനെ പുറത്താക്കിയത് എങ്ങനെ ബാധിക്കുമെന്ന ഭയവും കെജ്രിവാളിനുണ്ട്. ന്യൂനപക്ഷ വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളായിരുന്നു അമാനത്തുല്ല.
അതേസമയം, ആപ് വിടുകയാണെന്ന പ്രചാരണം ശരിയല്ലെന്ന് ഡൽഹി നിയമസഭ സ്പീക്കർ രാം നിവാസ് ഗോയൽ വ്യക്തമാക്കി. അവസാന ശ്വാസം വരെ പാർട്ടിയിൽ തുടരും. ബി.ജെ.പി അംഗമായിരുന്ന ഗോയൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആപിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.