അരവിന്ദ് കെജ്രിവാൾ (ഫയൽ ചിത്രം)

അറസ്റ്റി​നെ ചോദ്യം ചെയ്ത് കെജ്രിവാൾ ഡൽഹി ഹൈകോടതിയിൽ; ഹരജി പെട്ടെന്ന് പരിഗണിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമ​​ന്ത്രി അരവിന്ദ് കെജ്‍രിവാൾ ഡൽഹി ഹൈകോടതിയെ സമീപിപ്പിച്ചു. ഹരജി എത്രയും വേഗം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് ഇ.ഡി കെജ്രിവാളിനെ ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അഞ്ചുദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഡൽഹി റോസ് അവന്യൂ കോടതി.

അറസ്റ്റിൽ നിന്ന് ജാമ്യം നൽകാൻ ആവില്ലെന്ന് ഡൽഹി ഹൈകോടതി അറിയിച്ചതിനു പിന്നാലെയാണ് ഇ.ഡി ചോദ്യം ചെയ്യാനായി വ്യാഴാഴ്ച കെജ്രിവാളിന്റെ വീട്ടിലെത്തിയത്. മദ്യനയ അഴിമതിക്കേസിൽ ഒമ്പതു തവണ ചോദ്യം ചെയ്യാനായി ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല.

Tags:    
News Summary - Kejriwal moves Delhi high court challenging arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.