സി.ബി.ഐ അന്വേഷണം തെരഞ്ഞെടുപ്പ് ആയുധമാക്കി കെജ്രിവാൾ ഗുജറാത്തിൽ

ന്യൂഡൽഹി: മദ്യനയത്തിൽ അഴിമതി ആരോപിച്ച് ഡൽഹി സർക്കാറിനെതിരെ കേന്ദ്രം പിടിമുറുക്കുന്നതിനിടെ രാഷ്ട്രീയ പ്രതിരോധം തീർത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഗുജറാത്തിലെത്തി.മാസങ്ങൾക്കകം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാനാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇരുവരും അഹ്മദാബാദിൽ എത്തിയത്.

അഹ്മദാബാദിൽ നടത്തിയ വാർത്തസമ്മേളനത്തിലും തുടർന്ന് വൈകുന്നേരം നടത്തിയ പൊതുപരിപാടിയിലും ഡൽഹിയിൽ നടക്കുന്ന സി.ബി.എ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും സംസാരിച്ചത്. ലോകത്തെ മികച്ച വിദ്യാഭ്യാസ മന്ത്രിയായ മനീഷ് സിസോദിയയെയും തന്നെയും ഉടൻ അറസ്റ്റു ചെയ്തേക്കാമെന്നും എല്ലാം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും കെജ്രിവാൾ ആരോപിച്ചു.

ഡൽഹിയിലെ പോലെ മികച്ചതും ഗുണമേന്മയുമുള്ള സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ സേവനം, കാർഷിക കടം എഴുതിത്തള്ളൽ തുടങ്ങിയ വാഗ്ദാനങ്ങളും നൽകുന്നുണ്ട്.ഗുജറാത്തിലെ ജനങ്ങൾ ദുഃഖിതരാണെന്നും 27 വർഷമായി ബി.ജെ.പി ഭരണകൂടത്തിന്‍റെ ധാർഷ്ട്യത്തിന്‍റെ ഭാരം പേറുകയാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. അഞ്ചു വർഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് അത്ഭുതം സൃഷ്ടിച്ച് രാജ്യത്തിന് മാതൃകയായ മനീഷ് സിസോദിയയെ വേട്ടയുന്നതിൽ ജനങ്ങൾ അസന്തുഷ്ടരാണ്.

അതേസമയം, കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതല മനീഷ് സിസോദിയക്ക് നൽകാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.സി.ബി.ഐയുടെ ഭാഗത്തുനിന്നു സിസോദിയക്കെതിരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായാൽ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

Tags:    
News Summary - Kejriwal used CBI investigation as an election weapon in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.