ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ, ബി.ജെ.പി മുതിർന്ന നേതാക്കളുടെ യോഗം ചേർന്നു. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കളുടെ യോഗം ചേർന്നത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ബംഗളൂരുവിലെ വസതിയിലാണ് യോഗം നടന്നത്.
ബി.ജെ.പി കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് യെദിയൂരപ്പ കഴിഞ്ഞ ദിവസം ആത്മ വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
എക്സിറ്റ് പോളുകൾ കോൺഗ്രസിന് നേരിയ വിജയം പ്രവചിച്ചതിനു പിന്നാലെയായിരുന്നു യെദിയൂരപ്പയുടെ പരാമർശം.
ബസവരാജ ബൊമ്മൈയും പാർട്ടി അധികാരത്തിൽ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഥവാ കേവല ഭൂരിപക്ഷം തികക്കാൻ സാധിച്ചില്ലെങ്കിൽ, എന്തുചെയ്യണമെന്നത് സംബന്ധിച്ച് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് പറഞ്ഞ അദ്ദേഹം അത്തരമൊരു ചോദ്യം ഉയരുന്നില്ലെന്നും കൂട്ടിച്ചേർത്തു. പാർട്ടിക്ക് 115-117 സീറ്റുകൾ ഉറപ്പാണെന്നും ബൊമ്മൈ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.