ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ആദ്യം ചേർന്നത് ഗുജറാത്തിലെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള യോഗം. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിൽ ധാരണയായി. യോഗത്തിൽ മുൻ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു.
വരുന്ന തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ബി.ജെ.പി സർക്കാറിനെ ഭരണത്തിൽ നിന്ന് പുറത്താക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. അതേസമയം, സംസ്ഥാനത്ത് സാന്നിധ്യം അറിയിക്കാനുള്ള പരിശ്രമമാണ് ആം ആദ്മി പാർട്ടി നടത്തുക.
ഈ വർഷം അവസാനം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. 1998 മുതൽ ബി.ജെ.പിയാണ് ഗുജറാത്തിൽ അധികാരത്തിലുള്ളത്.
ഇന്ന് രാവിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മല്ലികാർജുൻ ഖാർഗെ പാർട്ടി അധ്യക്ഷനായി ചുമതലയേറ്റത്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്‍റെ സർട്ടിഫിക്കറ്റ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർഗെക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.