പ്രവർത്തകസമിതിക്ക് പകരം സ്റ്റിയറിങ് കമ്മിറ്റിയുമായി ഖാർഗെ; തരൂരില്ല, കേരളത്തിൽ നിന്ന് ഇവർ മൂന്ന് പേർ

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിക്ക് പകരം 47 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ച് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഖാർഗെ അധ്യക്ഷനായി അധികാരമേറ്റെടുത്ത് മണിക്കൂറുകൾക്കം പ്രഖ്യാപിച്ച സ്റ്റിയറിങ് കമ്മിറ്റിയിൽ പ്രവർത്തകസമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

മ​ൻമോഹൻ സിങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ കമ്മിറ്റിയിലുണ്ട്. പ്രിയങ്ക ഗാന്ധി, എ.കെ ആന്റണി, അംബിക സോണി, ആനന്ദ് ശർമ്മ, കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. എ.കെ ആന്റണി, കെ.സി വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവരാണ് കേരളത്തിൽ നിന്നും കമ്മിറ്റിയിൽ ഇടംപിടിച്ചത്

മല്ലികാർജുൻ ഖാർഗെക്കെതിരെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂർ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടില്ല. മുമ്പ് പ്രവർത്തകസമിതിയിൽ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം ഖാർഗെക്ക് രാജി സമർപ്പിച്ചുവെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Kharge replaces CWC with 47-member Steering Committee. Tharoor missing from list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.