ഹരിയാന: കർഷക പ്രതിഷേധം ഏകോപിപ്പിക്കുന്നതിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് വീഴ്ച പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. കോവിഡ് മൂലം എന്തെങ്കിലും അപകടകരമായ സാഹചര്യം ഉണ്ടായാൽ, പഞ്ചാബ് സർക്കാരിനാണ് ഉത്തരവാദിത്വമെന്നും ഖട്ടർ പറഞ്ഞു.
ഇക്കാര്യത്തിൽ ഞാൻ അമരീന്ദർ സിങ്ങിനോട് സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം കോൾ സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് വിഷയത്തിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹത്തിന് സംസാരശേഷിയില്ലായിരുന്നെന്നും ഖട്ടർ പറഞ്ഞു.
'ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ ശാപ വാക്കുകൾ ഉപയോഗിക്കരുത്. ഞാൻ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ പോകുന്നില്ല, ആളുകൾ ഇതിനകം തന്നെ സമൂഹമാധ്യമത്തിലും മറ്റും വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് -ഖട്ടർ പറഞ്ഞു.
'കോവിഡ് കാരണം വലിയ സമ്മേളനങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇൻഡോർ പ്രോഗ്രാമുകൾക്ക് 100 പേർക്കും ഔട്ട്‌ഡോർ പരിപാടികൾക്കായി 200 പേർക്കും ഞങ്ങൾ അനുമതി നൽകി. എന്നാൽ പഞ്ചാബിലെ ജനങ്ങൾ ഇത് ചെയ്തില്ല എന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. നിയമങ്ങൾ പാലിക്കാതെ പഞ്ചാബ് സർക്കാർ പ്രതിഷേധത്തെ പ്രോത്സാഹിപ്പിച്ചു. ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദിത്വം അവർക്ക് മാത്രമാണ്'- അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിന് പിന്നിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണെന്ന് ഖട്ടർ ആരോപിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്നുള്ളവരാണ് സമരം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പഞ്ചാബിൽ കർഷകർ സമാധാനപരമായാണ് സമരം ചെയ്തതെന്നും ഹരിയാന സർക്കാർ അവരെ പ്രകോപിതരാക്കുന്നുവെന്നും അമരീന്ദർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.