ന്യൂഡൽഹി: പരമോന്നത കായിക പുരസ്കാരം ഖേൽരത്നയുടെ പേര് മാറ്റത്തിൽ മോദിയുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി കോൺഗ്രസ്. 'ഖേല്‍രത്നക്ക് ഹോക്കി മാന്ത്രികന് ധ്യാന്‍ ചന്ദിെൻറ പേരു നല്‍കിയതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ, മോദിയുടെ സങ്കുചിത രാഷ്ട്രീയ തന്ത്രങ്ങളിലേക്ക് ധ്യാന്‍ ചന്ദിെൻറ പേര് വലിച്ചിഴക്കരുതായിരുന്നു എന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു.
ധ്യാന്‍ ചന്ദിെൻറ പേരില്‍ തന്നെ കായിക രംഗത്തെ ആജീവനാന്ത നേട്ടത്തിനുള്ള മറ്റൊരു പുരസ്കാരം ഉണ്ടെന്ന് മോദി ഓര്‍ക്കണം. കായിക പുരസ്കാരങ്ങളുടെ പേരിലല്ല, മറിച്ച് രാജീവ് ഗാന്ധി അദ്ദേഹത്തിെൻറ ജീവത്യാഗത്തിേൻറയും ആശയങ്ങളുടെയും രാജ്യത്തോടുള്ള പ്രതിബദ്ധതയുടെയും പേരിലാണ് ജനമനസ്സുകളില്‍ ഉള്ളതെന്നും സുർജേവാല വ്യക്തമാക്കി.
കായിക പുരസ്കാരങ്ങളില് മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഒളിമ്പ്യന്‍ കൃഷ്ണ പൂനിയ കുറ്റപ്പെടുത്തി. രാജീവ് ഗാന്ധിയോടുള്ള അപമാനമാണെന്നു ശിവസേന എം.പി അരവിന്ദ് സാവന്ദ് പ്രതികരിച്ചു. തങ്ങളുടെ ദുരൂഹമായ അജണ്ടകൾ നടപ്പാക്കുന്നതിന് ബി.ജെ.പി മേജർ ധ്യാൻ ചന്ദിെൻറ പേര് പോലും ദുരുപയോഗം ചെയ്യുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ബി.ജെ.പിയുടെയും ആർ.എസ്.എസിേൻറയും വിദ്വേഷമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൻറ പേര് കായിക താരത്തിെൻറ പേരിൽ ആക്കണമെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന് മോദിയുടെ പേര് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.