ബംഗളൂരു: ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ച കന്നട നടൻ കിച്ച സുദീപിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദർശിപ്പിക്കുന്നതിന് നിയന്ത്രണമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാത്രമെ നിയന്ത്രണം ഏർപ്പെടുത്താനാകൂ.
ദൂരദർശനിൽ പൊതുജനങ്ങളുടെ പണം കൊണ്ട് തെരഞ്ഞെടുപ്പ് കാമ്പയിൻ നടത്തുകയാണെങ്കിലും അത് തടയും. എന്നാൽ കിച്ച സുദീപിന്റെ കാര്യത്തിൽ ഇവ ബാധകമല്ല.
ബി.ജെ.പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് ഏപ്രിൽ അഞ്ചിന് സുദീപ് അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ സിനിമകൾ, ഷോകൾ, പരസ്യചിത്രങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് അടക്കമുള്ളവർ കമീഷന് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.