നാഗ്പൂർ: ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ 90,000 രൂപക്ക് ബന്ധു വിറ്റു. ബലാത്സംഗത്തിനിരയായി പ്രസവിച്ച 16കാരിയുടെ രണ്ട് മാസം പ്രായമായ പെൺകുഞ്ഞിനെയാണ് ബന്ധു 90,000 രൂപക്ക് വിറ്റത്. കുഞ്ഞിനെ ദത്തുനൽകാനെന്ന വ്യാജേന ബന്ധുക്കൾ നിർബന്ധിച്ച് സമ്മതം നേടിയ ശേഷം വിൽക്കുകയായിരുന്നു.
വനിത-ശിശുക്ഷേമ വകുപ്പിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്വാലി പൊലീസ് കേസെടുത്തു. ബന്ധു തന്‍റെ കുഞ്ഞിനെ 90,000 രൂപക്ക് വിറ്റതായി പീഡനത്തിനിരയായ പെൺകുട്ടി മൊഴി നൽകി. ചെവ്വാഴ്ചയാണ് കുഞ്ഞിനെ വിറ്റത്. ശ്രമകരമായ ഇടപെടലുകൾക്ക് ശേഷമാണ് പൊലീസ് കുഞ്ഞിനെ വീണ്ടെടുത്തത്.
അറസ്റ്റിലായവര്‍ 28 കുഞ്ഞിനെ വാങ്ങിയ സ്ത്രീക്ക് ബന്ധു 100 രൂപയുടെ മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയിട്ടുണ്ട്. കേസിന് അനധികൃത ദത്തെടുക്കൽ മാഫിയ, മനുഷ്യക്കടത്ത് സംഘം എന്നിവയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
അമ്മയെയും കുഞ്ഞിനെയും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ വനിതാ-ശിശുക്ഷേമ വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടു. അനധികൃതമായ സംവിധാനത്തിലൂടെ ദത്തെടുക്കാനുള്ള പണ കൈമാറ്റം കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ മനുഷ്യക്കടത്തിന്‍റെ ഗണത്തിലാണ് ഇത് പെടുത്തുകയെന്നും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ മുഷ്താഖ് പത്താൻ പറഞ്ഞു.
മേയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്നറിഞ്ഞത്. അയൽവാസിയായ 16കാരനെതിരെ കോട്വാലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ആൺകുട്ടി ജയിലിലാണ്. ജൂലൈ അവസാനമാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പിതാവ് മരിക്കുകയും മാതാവ് ഉപേക്ഷിക്കുകയും ചെയ്തതോടെ ബന്ധുക്കൾക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ബന്ധുവിന്‍റെ നിർബന്ധപ്രകാരമാണ് കുട്ടിയെ ദത്തുനൽകാൻ പെൺകുട്ടി സമ്മതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.