ന്യൂഡല്‍ഹി: ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കവര്‍ച്ചക്കു പിന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ് പാടി പളനിസാമിയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവൽ. ടി.ടി.വി. ദിനകരൻ, വി.കെ. ശശികല തുടങ്ങിയവർ നടത്തിയ കുറ് റസമ്മതങ്ങളുടെ വിഡിയോ ടേപ്പുകള്‍ കൈക്കലാക്കാനാണ് കവർച്ച. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മാത്യു സാമുവൽ വ്യക്തമാക്കി.
വിവിധ അഴിമതിക്കേസുകളിൽപെട്ടതിനെത്തുടര്‍ന്ന് ജയലളിതക്കു മുന്നില്‍ നേതാക്കൾ നടത്തിയ കുറ്റസമ്മത ദൃശ്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഇവ ഉപയോഗിച്ച് ജയലളിത ഇവരെ ഭീഷണിപ്പെടുത്തി. അതേ രീതി പിന്തുടരാനാണ് പളനിസാമിയും ശ്രമിച്ചത്. അേദ്ദഹം കവർച്ച ഏൽപിച്ചത് മലയാളികളടങ്ങിയ സംഘത്തെയാണെന്നും മാത്യു സാമുവൽ പറഞ്ഞു.
കവർച്ചയിൽ പെങ്കടുത്തവരെന്ന് അവകാശെപ്പടുന്നവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. അഞ്ചു കോടിയാണ് കവർച്ചക്ക് പ്രതിഫലമായി നൽകിയതെന്ന് സംഘത്തിലുണ്ടായിരുന്ന സയൻ പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ തയാറാകാതിരുന്ന മാത്യു സാമുവൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.