ഹൗറ പാലവും വിക്ടോറിയ മെമ്മോറിയലുമെല്ലാം പോലെ ഒന്നരനൂറ്റാണ്ട് ഒരു നാടിന്റെ പ്രതിബിംബമായി നിന്ന ആ ‘റോഡ് ട്രെയിൻ’ നിരത്തൊഴിയുന്നു. കൊളോണിയൽ കാലത്തെ കൽക്കട്ടയുടെയും ആധുനിക കാലത്തെ കൊൽക്കത്തയുടെയും നഗരസഞ്ചാരത്തിന്റെ മിടിപ്പായിരുന്ന ട്രാം സർവിസ് അവസാനിപ്പിക്കുക്കയാണ്. നഗരത്തിന്റെ ട്രാഫിക് തിരക്ക് ട്രാമുകൾ വർധിപ്പിക്കുന്നുവെന്ന് വിലയിരുത്തിയാണ് പശ്ചിമ ബംഗാൾ സർക്കാർ ട്രാം സർവിസുകൾ പിൻവലിക്കുന്നത്.
അതേസമയം, ട്രാം അവശേഷിക്കുന്ന ഇന്ത്യയിലെ ഏക നഗരമായി കൊൽക്കത്തയെ നിലനിർത്താൻ ഒരു റൂട്ടു മാത്രം തുടരും. വിക്ടോറിയ മെമ്മോറിയൽ ഉൾപ്പെടെയുള്ള കാഴ്ചകൾ കണ്ടു സഞ്ചരിക്കാവുന്ന എസ് പ്ലനേഡ്-മൈതാൻ റൂട്ടാണ് നിലനിർത്തുക. അതുകൊണ്ടുതന്നെ ഇനിയും ട്രാം യാത്ര അനുഭവിച്ചിട്ടില്ലാത്തവർക്ക് നീലയും വെള്ളയുമടിച്ച ട്രാമിന്റെ മരബെഞ്ചിലിരുന്ന് നഗരത്തിരക്കിലൂടെ നീങ്ങാം.
നൂറ്റാണ്ടു മുമ്പേയുള്ള നഗരയാത്രാ സംവിധാനങ്ങളിലൊന്നായ ലൈറ്റ് റെയിൽ അഥവാ ട്രാം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന, റെയിലിൽ ഓടുന്ന വാഹനമാണ്. സാധാരണ റെയിൽ പാളങ്ങളിൽനിന്ന് വ്യത്യസ്തമായി ഗ്രൗണ്ട് ലെവലിലും ഇതിന്റെ പാളമുണ്ടാകും. ഇതിനിടെ, കൊൽക്കത്തയുടെ പ്രതീകമായിരുന്ന ട്രാം സർവിസ് അവസാനിപ്പിക്കുന്നതിൽ സങ്കടം പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.