കൊൽക്കത്ത: ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ തകർത്ത പ്രദേശത്ത് തള്ളിക്കയറാൻ ശ്രമിച്ച 59 ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റുചെയ്തവരിൽ രണ്ട് സ്തീകളും ഉൾപ്പെടുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷിെൻറ നേതൃത്വത്തിലാണ് പ്രവർത്തകരെത്തിയത്.
പ്രതിഷേധം എല്ലാ ജില്ല കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ത്രിപുരയിലെ ലെനിൻ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ഗ്രൂപ്പായ റാഡിക്കലാണ് കഴിഞ്ഞ ദിവസം ശ്യാമപ്രസാദ് മുഖർജിയുടെ അർധകായ പ്രതിമ തകർത്തത്. പ്രതിമ പുനർനിർമിച്ചുനൽകുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.