Konkan rail route disrupted after landslide between Mangalore

കൊങ്കണ്‍ പാതയിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപം പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണപ്പോൾ

പാളത്തിലേക്ക് മണ്ണിടിഞ്ഞു; കൊങ്കൺ പാതയിൽ ട്രെയിൻ സർവീസ് തടസപ്പെട്ടു

ബംഗളൂരു: രണ്ട്​ ദിവസത്തിലധികമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് മംഗളൂരുവിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കൊങ്കൺ പാതയിൽ മംഗളൂരു ജങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ് വലിയ തോതിൽ മണ്ണിടിഞ്ഞത്. മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാനായി നിർമിച്ച കോൺഗ്രീറ്റ് മതിലും ഭാഗികമായി തകർന്നിട്ടുണ്ട്​. മീറ്ററുകളോളം പാളം പൂർണമായും മണ്ണിനടിയിലായി.


ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷനിൽ ഉൾപ്പെട്ട പ്രദേശത്താണ് മണ്ണിടിഞ്ഞത്. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്. മണ്ണിടിച്ചിലിൽ റെയിൽവെ വൈദ്യൂത ലൈനും മറ്റു കേബിളുകളും തകർന്നിട്ടുണ്ട്. മണ്ണ് നീക്കി പാതയിലെ അറ്റകുറ്റപണി നടത്തിയശേഷമെ ഇതുവഴിയുള്ള ട്രെയിൻ സർവീസ് ആരംഭിക്കാനാകുവെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. ശനിയാഴ്ചയോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ശക്തമായ മഴ തുടരുന്നതിനാൽ തന്നെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തിയെയും ബാധിക്കുന്നുണ്ട്.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.