ചെന്നൈ: വനം കൊള്ളക്കാരൻ വീരപ്പന്റെ അറിയപ്പെടാത്ത ജീവിതകഥ പറയുന്ന ‘കൂസെ മുനിസാമി വീരപ്പൻ’ തമിഴ് ഡോക്യു സീരീസിന്റെ ട്രെയിലർ പുറത്ത്. വീരപ്പന്റെ ജീവിതത്തിലേക്കുള്ള ആഴത്തിലുള്ള അന്വേഷണമാണ് ശരത് ജോതി സംവിധാനം ചെയ്യുന്ന സീരീസ്. ഡിസംബർ എട്ടിനാണ് ‘സീ 5’ ഇത് റിലീസ് ചെയ്യുക. വീരപ്പൻ സ്വന്തം ജീവിതകഥ വെളിപ്പെടുത്തുന്ന അപൂർവ വിഡിയോ സഹിതമാണ് ഡോക്യു സീരീസ് എത്തുന്നത്. വീരപ്പനുമായി അടുത്ത ബന്ധമുള്ളവരടക്കം ഇതിൽ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.
മൂന്ന് പതിറ്റാണ്ടോളം തമിഴ്നാട്ടിലെയും കർണാടകയിലെയും കേരളത്തിലെയും വനമേഖല വിറപ്പിച്ചുനിർത്തിയ വീരപ്പനെ 2004ലാണ് പ്രത്യേക ദൗത്യ സേന കൊലപ്പെടുത്തിയത്. തമിഴിന് പുറമെ കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഡോക്യു സീരീസ് പ്രേക്ഷകരിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.