കെ.എം ഷാജിയുടെ വീട്​ പൊളിച്ചു നീക്കാൻ കോർപറേഷ​െൻറ നോട്ടീസ്​


കോഴിക്കോട്: മു​സ്​​ലിം ലീ​ഗ്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​ കെ.​എം. ഷാ​ജി എം.​എ​ൽ.​എ​യു​ടെ വീട്​ പൊളിച്ച്​ നീക്കാൻ കോഴിക്കോട് കോര്‍പ്പറേഷൻ നോട്ടീസ്​ നൽകി. കോഴിക്കോട്​ ചേവായൂരിലുള്ളവീട്​ കെട്ടിട നിർമാണചട്ടങ്ങൾ ലംഘിച്ചാണ്​ നിർമിച്ചതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോർപറേഷൻ നടപടി. കോർപറേഷൻ അനുമതി നൽകിയ പ്ലാനി​േനക്കാൾ വിസ്​തീർണം കൂട്ടി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ ​അധികഭാഗം െപാളിച്ചു നീക്കണമെന്നാവശ്യപ്പെട്ട്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​.

അ​ഴീ​ക്കോ​ട്​ ​ഹൈ​സ്​​കൂ​ളി​ൽ പ്ല​സ്​ ടു ​കോ​ഴ്​​സ്​ അ​നു​വ​ദി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന കേ​സി​ൽ എ​ൻ​ഫോ​ഴ്​​സ്​​​െ​മ​ൻ​റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​െൻറ നിർദേശ പ്രകാരം കോർപറേഷൻ അധികൃതർ കഴിഞ്ഞ ദിവസം എം.എൽ.എയുടെ വീ​ട്​ അളന്നിരുന്നു. പരിശോധനയിൽ 3000 ച​തു​ര​ശ്ര അ​ടി​യി​ൽ താ​ഴെ വി​സ‌്തീ​ർ​ണ​മു​ള്ള വീ​ട‌് നി​ർ​മി​ക്കാ​ൻ അ​നു​മ​തി വാ​ങ്ങി എം.എൽ.എ, 5260 ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​മു​ള്ള വീ​ടു​ണ്ടാ​ക്കി​യെ​ന്ന്​ കണ്ടെത്തി. ഇതെ തുടർന്നാണ്​ കോർപറേഷ​െൻറ തുടർ നടപടി.

അഴിമതിയിൽ കേസെടുത്ത ഇ.ഡി എം.എൽ.എയുടെ വീടി​െൻറ നി​ർ​മാ​ണ വി​വ​ര​ങ്ങ​ൾ തേ​ടുകയും ചെയ്​തിരുന്നു. കോ​ഴ വാ​ങ്ങി​യ​താ​യി പ​റ​യു​ന്ന 2014 കാ​ല​ഘ​ട്ട​ത്തി​ലാ​ണ്​ വീ​ടു​നി​ർ​മാ​ണം ന​ട​ന്ന​ത്​ എ​ന്ന​ വി​വ​ര​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലായിരുന്നു​ ന​ട​പ​ടി. എം.​എ​ൽ.​എ​യു​ടെ ചേ​വാ​യൂ​ർ മാലൂർകുന്നിലെ വീ​ടി​െൻറ പെ​ർ​മി​റ്റ്, പ്ലാ​ൻ, കം​പ്ലീ​ഷ​ൻ, നി​കു​തി എ​ന്നി​വ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ർ ഈ​മാ​സം 27ന്​ ​ഇ.​ഡി​യു​ടെ കോ​ഴി​ക്കോ​ട്ട്​ ഒാ​ഫി​സി​ൽ എ​ത്ത​ണ​മെ​ന്നായിരുന്നു​ നി​ർ​ദേ​ശം.

പരിശോധനയിൽ വീ​ടു​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച്​ കോ​ർ​പ​റേ​ഷ​ൻ ഫ​യ​ലി​ൽ കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ ഭാ​ഗ​ത്ത്​ റി​ജ​ക്​​ട്​ എ​ന്നാ​ണു​ള്ള​ത്. അതിനാൽ വീടിന്​ നമ്പർ ലഭിച്ചിരുന്നില്ല. കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ വീ​ട്​ അ​ള​ന്നതോടെ അ​നു​വ​ദി​ച്ച പെ​ർ​മി​റ്റി​ലേ​തി​നേ​ക്കാ​ൾ വ​ലു​പ്പ​ത്തി​ലാ​ണ്​ നി​ർ​മാ​ണ​മെ​ന്ന്​ വ്യ​ക്ത​മാ​യി​. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

2016 ലാ​ണ‌് ഷാ​ജി ഭാ​ര്യ​യു​ടെ പേ​രി​ൽ വീ​ട‌് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത‌്. 3000 ച​തു​ര​ശ്ര അ​ടി​യി​ല​ധി​ക​മു​ള്ള വീ​ട‌ി​ന്​ ആ​ഡം​ബ​ര നി​കു​തി​യ​ട​ക്ക​ണം. എ​ന്നാ​ൽ, നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച‌് നാ​ലു​വ​ർ​ഷ​മാ​യി​ട്ടും കെ​ട്ടി​ട​നി​കു​തി​യും ആ​ഡം​ബ​ര നി​കു​തി​യും അ​ട​ച്ചി​ട്ടി​ല്ലെ​ന്നാ​ണ‌് ക​ണ്ടെ​ത്ത​ൽ.

കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കെ.എം. ഷാജി എം.എല്‍.ക്കെതിരെ ഇ.ഡി അന്വേഷണം തുടരുകയാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.