ന്യൂഡൽഹി: മകൻ ഉമർ മുഖ്താറിെൻറ വിവാഹത്തിൽ പെങ്കടുക്കാൻ അനുമതി ആവശ്യപ്പെട്ട മഅ്ദനിയോട് അകമ്പടി പൊലീസിെൻറ ചെലവ് വഹിക്കാൻ ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ വാദപ്രതിവാദത്തിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ പ്രതിരോധത്തിലാക്കി. കാശില്ലാെത മഅ്ദനിക്ക് താങ്കളുടെ ഫീസ് എങ്ങനെ നൽകാൻ സാധിക്കുമെന്ന് കോടതി ചോദിച്ചപ്പോൾ, പരേതനായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്വന്തം ൈകപ്പടയിൽ എഴുതി ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ മഅ്ദനിയുടെ കേസ് വാദിക്കുന്നതെന്ന പ്രശാന്ത് ഭൂഷണിെൻറ വികാരഭരിതമായ മറുപടിയിൽ സുപ്രീംകോടതിക്ക് വാക്കുകളില്ലാതായി.
ഒരുതവണ നിരപരാധിത്വം തെളിയിച്ച മനുഷ്യനെ വീണ്ടും വിചാരണാതടവിലിട്ട ശേഷം നൽകുന്ന പൊലീസ് സുരക്ഷയുടെ ചെലവ് വഹിക്കണമെന്ന് പറയുന്നതിലെ നിയമവശം പ്രശാന്ത് ഭൂഷൺ ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി നൽകാൻ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെക്കും നാഗേശ്വര റാവുവിനും സാധിച്ചില്ല. ഈ സന്ദർഭത്തിലാണ് പ്രശാന്ത് ഭൂഷണെ പോലെ പ്രഗത്ഭനായ അഭിഭാഷകന് മഅ്ദനി ഫീസ് നൽകുന്നില്ലേ എന്ന് ജസ്റ്റിസ് ബോബ്ഡേ ചോദിച്ചത്. മഅ്ദനി അനുഭവിച്ച പീഡനങ്ങൾ വിവരിച്ച് ജസ്റ്റിസ് കൃഷ്ണയ്യർ സ്വന്തം കൈപ്പടയിൽ ഒരു കത്ത് തനിക്ക് എഴുതിയതുകൊണ്ടാണ് ഈ കേസിൽ ഹാജരാകുന്നതെന്ന് പതിഞ്ഞ സ്വരത്തിൽ അത്യന്തം വൈകാരികമായി പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചതോടെ ജഡ്ജിമാർ നിശ്ശബ്ദരായി. തുടർന്ന് മഅ്ദനിയുടെ കൈയിൽനിന്ന് പൊലീസ്ചെലവിന് പണം വാങ്ങുന്നത് ഭൂഷൺ വീണ്ടും ചോദ്യം ചെയ്തു.
ഒരു വിചാരണ തടവുകാരെൻറ സുരക്ഷ ചെലവിെൻറ ഉത്തരവാദിത്തം തടവ് പുള്ളിക്കാണോ സർക്കാറിനാണോ എന്ന് വ്യക്തമാക്കണമെന്ന അദ്ദേഹത്തിെൻറ ആവശ്യത്തിനുമുന്നിലും കോടതി നിസ്സഹായത പ്രകടിപ്പിച്ചു. ഈ ചോദ്യത്തിന് ഉത്തരം നൽകുക പ്രയാസമാണെന്നായിരുന്നു ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.