കെ.ടി രാമറാവു ടി.ആർ.എസ് വർക്കിങ് പ്രസിഡന്‍റ്

ഹൈദരാബാദ്: കെ.ടി രാമറാവുവിനെ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) വർക്കിങ് പ്രസിഡന്‍റായി നിയമിച്ചു. തെലങ്കാന മുഖ ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകനും സിരിസില മണ്ഡലത്തിലെ നിയുക്ത എം.എൽ.എയുമാണ് കെ.ടി രാമറാവു. ടി.ആർ.എസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് കെ.ടി രാമറാവുവിന്‍റെ നിയമനം പുറത്തുവിട്ടത്.

ആന്ധപ്രദേശിനെ വിഭജിച്ച് സ്വതന്ത്ര സംസ്ഥാനം രൂപീകരിക്കാനുള്ള തെലങ്കാന പ്രസ്ഥാനത്തിന് 2001ലാണ് കെ. ചന്ദ്രശേഖര റാവു രൂപം നൽകിയത്. തുടർന്ന് 2014ൽ തെലങ്കാനയിൽ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി. ഗോൾഡൻ തെലങ്കാന കെട്ടിപ്പടക്കുമെന്നാണ് ജനങ്ങൾക്ക് കെ.സി.ആർ നൽകിയ വാഗ്ദാനം.

കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കെ നിയമസഭ പിരിച്ചുവിട്ട് കെ.സി.ആർ തെരഞ്ഞെടുപ്പിന് വഴിയൊരുക്കി. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി കെ.സി.ആർ വീണ്ടും അധികാരത്തിലെത്തി.

Tags:    
News Summary - KT Rama Rao TRS Working President -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.