മുംബൈ: പവായിലെ സിൽവർ ഒാക് കെട്ടിട വാസികളും ബന്ധുക്കളും സുഹൃത്തുക്കളും ബുധനാഴ്ച വൈകീട്ടു വരെ നെഞ്ചിടിപ്പിലായിരുന്നു. അവർ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കുൽഭൂഷൺ ജാദവിെൻറ വിധി എന്താകുമെന്ന ആശങ്കയിലായിരുന്നു. പ്രാർഥനയോടെയുള്ള അവരുടെ കാത്തിരിപ്പ് വെറുതെയായില്ല. കുൽഭൂഷൺ ജാദവിെൻറ വധശിക്ഷ പുനഃപരിശോധിക്കാൻ അന്താരാഷ്ട്ര കോടതി വിധിച്ചതോടെ നെഞ്ചിടിപ്പ് ആഹ്ലാദാരവമായി മാറി.
മഹാരാഷ്ട്രയിലെ സാംഗ്ളിയിൽ ജനിച്ച കുൽഭൂഷൻ നഗരത്തിലെ പവായിൽ സിൽവർ ഒാക് കെട്ടിടത്തിലായിരുന്നു താമസം. പിതാവ് സുധിർ ജാദവും ഇളയച്ഛൻ സുഭാഷ് ജാദവും മുംബൈ പൊലീസിൽ എ.സി.പിമാരായിരുന്നു. എൻ.എം ജോഷി മാർഗിലായിരുന്നു ജാദവ് കുടുംബം കഴിഞ്ഞത്. പിന്നീട് കുൽഭൂഷൺ പവായിലേക്ക് മാറി. 14 വർഷം നാവികസേന കമാൻഡറായി സേവനമനുഷ്ഠിച്ച കുൽഭൂഷൻ 2001ൽ രാജിവെച്ച് ബിസിനസിലേക്ക് തിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.