കുൽഭൂഷൺ ജാദവി​നെ കാണാൻ വീണ്ടും അനുമതി തേടി ഇന്ത്യ

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച്  പാകിസ്താൻ പട്ടാള കോടതി വധശിക്ഷ വിധിച്ച മുൻ ഇന്ത്യൻ നാവികസേന  ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ കാണാൻ വീണ്ടും അനുമതി തേടി ഇന്ത്യ. പാക് വിദേശകാര്യ സെക്രട്ടറി ടെഹ്മിനാ ജാൻ ജുവയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാകിസ്താനിലെ ഇന്ത്യൻ സ്ഥാനപതി ഗൗതം ബംബാവാലെയാണ് ജാദിവിനെ കാണാൻ അനുമതി ചോദിച്ചത്. ജാദവിനെതിരായ കുറ്റപത്രത്തി​െൻറ പകർപ്പും ഇന്ത്യൻ സ്ഥാനപതി ആവശ്യപ്പെട്ടിട്ടുണ്ട്. 

സമാന ആവശ്യവുമായി 13 തവണ കേന്ദ്രസർക്കാർ പാകിസ്താനെ സമീപിച്ചിരുന്നെങ്കിലും അവർ അനുവദിച്ചിരുന്നില്ല. ഇത്തവണയും ഇന്ത്യയുെട ആവശ്യം പാക്വിദേശകാര്യ സെക്രട്ടറി തള്ളിയതായാണ് സൂചന. എന്നാൽ, രാജ്യാന്തര നിയമമനുസരിച്ച് ഇതിനുള്ള വകുപ്പുണ്ടെന്നും ജാദവിനെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ അനുവദിച്ചേ തീരൂവെന്നും ഇന്ത്യൻ ഹൈകമീഷണർ അഭിപ്രായപ്പെട്ടു.

അതേസമയം ജാദവ് നിരപരാധിയാണെങ്കിൽ അദ്ദേഹം വ്യാജ മുസ്ലിം പേര് സ്വീകരിച്ചതും രണ്ടുപേരുകളിൽ പാസ്പോർട്ട് കൈവശം വെച്ചതുംഎന്തുകൊണ്ടാണെന്നതിന് ഇന്ത്യ മറുപടി പറയണമെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ സർതാജ് അസീസ് പ്രതികരിച്ചു. ജാദവി​െൻറ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് പാക് സൈനിക ജനറൽ ഖമർ ബജ്വ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.


 

Tags:    
News Summary - Kulbhushan Jadhav, India demands Consular access, chargesheet copy,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.