ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താൻ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാൻ ചെന്ന ഭാര്യക്കും മാതാവിനും ദുരനുഭവമുണ്ടായതിനെച്ചൊല്ലി പാർലമെൻറിൽ ഒച്ചപ്പാട്. ജാദവിെൻറ ഭാര്യയേയും മാതാവിനെയും സുരക്ഷയുടെ പേരുപറഞ്ഞ് അപമാനിക്കുന്ന വിധം പെരുമാറിയതിനെ അപലപിക്കുന്നതായി വിവിധ പാർട്ടികൾ പാർലമെൻറിൽ പറഞ്ഞു. മനുഷ്യത്വരഹിതമായാണ് അവരോട് പാകിസ്താൻ അധികൃതർ പെരുമാറിയത്.
ഇവർക്ക് മാന്യമായ പരിഗണന നൽകാൻ തക്കവിധം പ്രോേട്ടാക്കോൾ നടപടികൾ ഉറപ്പുവരുത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായും പ്രതിപക്ഷം കുറ്റപ്പെടുത്തി.
കോൺഗ്രസ്, എ.െഎ.എ.ഡി.എം.കെ, ശിവസേന, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തെക്കുറിച്ച് പാക് നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർ സംസാരിക്കണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, വീരപ്പ മൊയ്ലി എന്നിവർ ആവശ്യപ്പെട്ടു.
ഇതേതുടർന്ന് വ്യാഴാഴ്ച സഭയിൽ പ്രസ്താവന നടത്തുമെന്ന് സുഷമ സ്വരാജ് അറിയിച്ചു.
ജാദവിെൻറ ഭാര്യയേയും മാതാവിനെയും ചില്ലുമറക്ക് രണ്ടു വശത്തും ഇരുത്തിയാണ് കൂടിക്കാഴ്ച അനുവദിച്ചത്. സുരക്ഷയുടെ പേരിൽ കെട്ടുതാലി വരെ ഉൗരിയെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. മാധ്യമപ്രവർത്തകർ മോശമായി ഇരുവരോടും ചോദ്യങ്ങൾ ഉന്നയിച്ചത്, മുൻകൂട്ടി തയാറാക്കിയ അപമാനിക്കൽ തിരക്കഥയുടെ ബാക്കിയാണെന്നും ഇന്ത്യ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.