ന്യൂഡൽഹി: മുതിർന്ന േനതാവ് കുമാർ വിശ്വാസ് ബി.െജ.പിയിൽ ചേരുന്നുവെന്ന വാർത്ത നിഷേധിച്ച് ആം ആദ്മി പാർട്ടി. വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.െജ.പി സ്ഥാനാർഥിയായി കുമാർ വിശ്വാസ് മത്സരിക്കുമെന്നാണ് വാർത്ത വന്നത്. എന്നാൽ വാർത്തയെ പരിഹസിച്ച് കുമാർ വിശ്വാസ് തന്നെ രംഗത്തെത്തി. ‘പ്രധാനമന്ത്രി ടി.ഡി.പിയിൽ ചേരുന്നു. ഇനി ഇൗ വാർത്ത പ്രചരിപ്പിക്കൂ’ എന്നാണ് സംഭവത്തെകുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകെൻറ ചോദ്യത്തിന് അദ്ദേഹം ട്വീറ്റ് ചെയ്തത്. പഞ്ചാബിലെ ആം ആദ്മി പാർട്ടിയുെട തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നത് കുമാർ വിശ്വാസാണ്.
കുമാർ വിശ്വാസിെൻറ സഹപാഠിയായിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇത്തരം അസംബന്ധ വാർത്തകളെ പുച്ഛിച്ചു തള്ളുന്നുവെന്ന് ട്വീറ്റ് ചെയ്തു. ‘പ്രധാനമന്ത്രി കോൺഗ്രസിൽ ചേരുന്നുവെന്ന് തെൻറ ൈകയിൽ വിവരമുണ്ട്. അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു സോദിയയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.