മതേതരവാദിയായി ജീവിക്കാൻ ആഗ്രഹിക്കുന്നു -കുമാരസ്വാമി

ബംഗളൂരു: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിൽ ഖേദിക്കുന്നതായി കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. അച്ഛൻ ഗേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും കുമാരസ്വാമി നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ രൂപീകരണത്തിന് വഴിവെച്ചത്. 2004ൽ സമാനരീതിയിൽ സഖ്യം രൂപീകരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു സഖ്യത്തിന് ഇരുപാർട്ടികളും നിർബന്ധിതരായതെന്നും കുമാരസ്വാമി വ്യക്തമാക്കി.

കുമാരസ്വാമിക്ക് പിന്നാലെ യെദിയൂരപ്പയും സംസാരിച്ചു. കുമാരസ്വാമിയെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന് യെദിയൂരപ്പ പറഞ്ഞു. അതേസമയം, കോൺഗ്രസ് മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിനെതിരെ ‍ആഞ്ഞടിച്ച യെദിയൂരപ്പ, ശിവകുമാർ ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, യെദിയൂരപ്പയുടെ തനിക്കെതിരായ പ്രസ്താവനക്ക് ചിരിക്കുക മാത്രമാണ് ശിവകുമാർ ചെയ്തത്. 

Tags:    
News Summary - Kumaraswamy in Karnataka Assembly -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.