തിരുവനന്തപുരം: ജഡ്ജിമാർക്ക് പേടി കൂടാതെയും അന്തസ്സോടെയും ഉത്തരവാദിത്തം നിർവഹിക്കാനുള്ള കാലാവസ്ഥയുണ്ടാകണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ േജാസഫ്. ഇന്ന് ജഡ്ജിമാർക്ക് പേടി കൂടാതെ വിധിക്കാനാകുന്നുണ്ടോ എന്നതിൽ തനിക്ക് സംശയമുണ്ട്. പേടിപ്പെടുത്തുന്ന സ്ഥലംമാറ്റങ്ങളും നിഷേധിക്കപ്പെടുന്ന അവസരങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. തെൻറ മനസ്സാക്ഷിക്ക് തോന്നുന്നതുപോലെയാണ് താൻ വിധിക്കുന്നതെന്ന് ചിലർ പറയുന്നുണ്ട്. അവരവർക്ക് തോന്നുന്നതുപോലെ വിധിക്കാനുള്ളതല്ല വിധിന്യായങ്ങൾ. ജഡ്ജിമാരുെട മനസ്സാക്ഷി ഭരണഘടനയാൽ രൂപപ്പെട്ടതായിരിക്കണം. ഭരണഘടനാടിസ്ഥാനത്തിലാണ് ജഡ്ജിമാർ വിധിക്കേണ്ടത്. എങ്കിൽ മാത്രമേ പേടിയില്ലാതെയും സുതാര്യമായും വിധിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. പി.ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം പ്രശാന്ത് ഭൂഷണ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു കുര്യൻ ജോസഫ്.
ഭരണഘടനക്കുനേരെ ആക്രമണങ്ങളുണ്ടാകുേമ്പാൾ അതിനെ ചെറുക്കാനും തിരുത്താനുമുള്ള ഉത്തരവാദിത്തവും ജുഡീഷ്യറിക്കുണ്ട്. ഇത്തരമൊരു ഉത്തരവാദിത്തം ജുഡീഷ്യറി നിർവഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ആത്മപരിേശാധന നടത്തണം. അല്ലാത്ത പക്ഷം ചരിത്രം മാപ്പുതരില്ല. ജാതീയത, വർഗീയത, അഴിമതി എന്നിവയെ ശക്തമായി ചെറുക്കുന്ന ഭരണഘടന വ്യാഖ്യാനങ്ങളുണ്ടായില്ലെങ്കിൽ രാജ്യത്തിെൻറ ഭാവി അപകടകരമായിരിക്കും.
മതേതരത്വത്തെ കുറിച്ച് പുനരാലോചന വേണമെന്ന ചർച്ച തന്നെ അപകടകരമാണ്. ഇത് രാജ്യത്തിെൻറ അടിത്തറ മാന്തുന്നതിലേ െചന്ന് നിൽക്കൂ. നിഷ്പക്ഷതയും വിശ്വാസ്യതയും ഉത്സാഹവുമെല്ലാം സി.ബി.െഎയുടെ മുദ്രാവാക്യങ്ങളായി ലോഗോക്കൊപ്പം ചേർത്തിട്ടുണ്ടെങ്കിലും അനിവാര്യമായും വേണ്ട 'സ്വാതന്ത്ര്യം' മാത്രം നൽകിയിട്ടില്ല. സി.ബി.െഎയെ കുറിച്ച് പാർലമെൻറ് പുനരാലോചന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.