ജോധ്പുർ: രാജസ്ഥാനിൽ മയക്കുമരുന്നായ കറുപ്പ് വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാനിയായ സുമിത്ര ബിഷ്നോയ് അറസ്റ്റിൽ. വൻ റാക്കറ്റായി ഗ്രാമങ്ങളിൽ കറുപ്പ് വിൽപന നടത്തി വന്നിരുന്ന ഇവർ ആഡംബരവാഹനങ്ങളും നാലു നിലകളുള്ള ബംഗളാവുമുൾപ്പെടെയുള്ള സ്വത്തുക്കൾ സ്വന്തമാക്കിയിരുന്നു.
31 കാരിയായ സുമിത്രയാണ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. ബുധനാഴ്ച മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തതാണ്സുമിത്രയിലേക്കുള്ള അന്വേഷണത്തിന് വഴിത്തിരിവായത്. സുമിത്രക്ക് വേണ്ടിയാണ് കറുപ്പ് കടത്തിയതെന്നു അവർ മൊഴി നൽകി. തുടർന്ന് 50 പൊലീസുകാരടങ്ങിയ സംഘം ജോധ്പുരിലെ ബൊറാനദയിലുള്ള സുമിത്രയുടെ വസതിയിൽ റെയ്ഡ് നടത്തുകയും അവരെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
76 ഗ്രാം കറുപ്പാണ് സുമിത്രയുടെ പക്കലിൽ നിന്നും പൊലീസ് പിടികൂടിയത്. ജി.പി. എസ് സിസ്റ്റം, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനവ്യുഹം എന്നിവ പിടിച്ചെടുത്ത് വീട് പൊലീസ് സീൽ ചെയ്തു. സുമിത്ര ബിഷ്നോയ്യുടെ നാലു സഹായികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. റാക്കറ്റിൽ ഉൾപ്പെട്ടവർക്കു വേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.