ഭാഗ്യം കടാക്ഷിച്ചു; കൃഷിയിടത്തിൽ നിന്നും കർഷകർക്ക്​ വീണ്ടും വജ്രം

അമരാവതി: കുർനൂലിലെ കർഷകരെ വീണ്ടും ഭാഗ്യം കടാക്ഷിച്ചു. ഇക്കുറി രണ്ട്​ കർഷകർക്കാണ്​ കൃഷിയിടത്തിൽ നിന്നും വജ്രം ലഭിച്ചത്​. രണ്ട്​ സ്​ത്രീകൾക്ക്​ ജോനാഗിരി മേഖലയിൽ നിന്ന്​ വജ്രം ലഭിച്ചത്​. ഇത്​ യഥാക്രമം 70 ലക്ഷം രൂപക്കും 50 ലക്ഷം രൂപക്കും പ്രാദേശിക വ്യവസായികൾക്ക്​ വിറ്റുവെന്ന്​ അധികൃതർ അറിയിച്ചു.

കഴിഞ്ഞ 48 മണിക്കൂറിനിടെ 2.40 കോടിയുടെ വജ്രമാണ്​ ജോനഗിരി ഗ്രാമത്തിൽ നിന്നും ലഭിച്ചത്​. കർഷകന്​ കഴിഞ്ഞ ദിവസം വജ്രം ലഭിച്ചതിനെ കുറിച്ച്​ കൂടുതൽ അന്വേഷണം നടത്തുമെന്ന്​ പൊലീസ്​ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഗ്രാമീണർക്കും വീണ്ടും വജ്രം ലഭിച്ചത്​. കഴിഞ്ഞ ദിവസം ലഭിച്ച വജ്രം 1.2 കോടി രൂപക്കാണ്​ വിൽപന നടത്തിയത്​.

മൺസൂൺ മഴയിൽ ഭൂമിയുടെ മുകൾ ഭാഗത്തെ മണ്ണ്​ ഒഴുകി പോവു​േമ്പാഴാണ്​ വിലപിടിപ്പുള്ള കല്ലുകൾ കുർനൂലിലെ ഗ്രാമീണർക്ക്​ ലഭിക്കുക. കഴിഞ്ഞ വർഷവും ഇത്തരത്തിൽ കർഷകർക്ക്​ വജ്രം ലഭിച്ചിരുന്നു.

Tags:    
News Summary - Lady Luck smiles again; Two more get diamonds in Jonnagiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.