പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിെൻറ മരുമകളുടെ പിന്തുണ നിതീഷ് കുമാറിന്. ലാലുവിെൻറ മൂത്ത മകൻ തേജ് പ്രതാപ് യാദവിെൻറ ഭാര്യ ഐശ്വര്യ റായിയാണ് ജനതാ ദൾ (യു) വിനുവേണ്ടി കളത്തിലിറങ്ങിയത്. ലാലു കുടുംബവുമായി തെറ്റിപ്പിരിഞ്ഞ ഐശ്വര്യ വിവാഹമോചനത്തിനുള്ള നിയമ നടപടികളുടെ അവസാന ഘട്ടത്തിലാണ്. ലാലു കുടുംബത്തിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഐശ്വര്യ കേസ് നൽകിയിരുന്നു.
മുൻ ബിഹാർ മുഖ്യമന്ത്രി ദുർഗ പ്രസാദ് റായിയുടെ മകനും എം.എൽ.എയുമായ ചന്ദ്രിക റായിയുടെ മകളാണ് ഐശ്വര്യ. ആർ.ജെ.ഡി നേതാവായിരുന്നു ചന്ദ്രിക. വിവാഹവുമായി ബന്ധപ്പെട്ട തർക്കം കോടതിയിലെത്തിയതോടെ ചന്ദ്രിക രാഷ്ട്രീയപരമായും എതിർചേരിയിലെത്തി. ഈ വർഷമാണ് അദ്ദേഹം ജനതാദൾ (യു)വിൽ ചേർന്നത്.
പ്ലസ്ടു വിദ്യാഭ്യാസമുള്ള തേജും ബിരുദാനന്തര ബിരുദധാരിയുമായ ഐശ്വര്യയും 2018ലാണ് വിവാഹിതരായത്. ഇരുകുടുംബങ്ങളും അടുപ്പത്തിലായിരുന്ന കാലത്ത് കൊട്ടിഘോഷിച്ചുനടന്ന വിവാഹംകഴിഞ്ഞ് ആറുമാസത്തിനകം അസ്വാരസ്യങ്ങൾ തുടങ്ങി. ആറാം മാസത്തിൽ തേജ് പ്രതാപ് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. ലാലു കുടുംബം മാനസികമായും ശാരീരികമായും തന്നെ ഉപദ്രവിച്ചതായും മുടി പിടിച്ചുവലിച്ച് വീട്ടിൽനിന്ന് പുറത്താക്കിയതായും 2019 ഡിസംബറിൽ ഐശ്വര്യ ആരോപിച്ചു. തേജിെൻറ മാതാവ് റാബ്റി ദേവിക്കും സഹോദരി മിസ ഭാരതിക്കുമെതിരെ അവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തേജ് പ്രതാപ് മാനസിക പ്രശ്നങ്ങളുള്ളയാളും മയക്കുമരുന്നിന് അടിമയാണെന്നും ഐശ്വര്യ ആേരാപിച്ചിരുന്നു.
ബുധനാഴ്ച നിതീഷ് കുമാറുമൊത്ത് സരൺ ജില്ലയിലെ പ്രചാരണയോഗത്തിൽ ഐശ്വര്യ പങ്കെടുത്തു. പിതാവ് ഉൾപെടെയുള്ള ജനതാദൾ സ്ഥാനാർഥികൾക്ക് അവർ വോട്ടഭ്യർഥിച്ചു. ഐശ്വര്യയുടെ പ്രസംഗത്തിനിടെ, സദസ്സിൽനിന്ന് ലാലുവിന് അനുകൂലമായി മുദ്രാവാക്യം മുഴങ്ങിയത് നിതീഷിനെ ചൊടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.