റാഞ്ചി: മകൻ തേജ് പ്രതാപിെൻറ വിവാഹത്തിൽ പെങ്കടുക്കുന്നതിന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നു ദിവസത്തെ പരോൾ അനുവദിച്ചു. കാലിത്തീറ്റ അഴിമതിക്കേസിൽ 69കാരനായ ലാലുവിനെ കഴിഞ്ഞ ഡിസംബറിൽ റാഞ്ചിയിലെ പ്രത്യേക സി.ബി.െഎ കോടതി തടവുശിക്ഷ വിധിച്ച് ബിർസമുണ്ട ജയിലിൽ അടച്ചിരുന്നു. ഇപ്പോൾ ഝാർഖണ്ഡ് തലസ്ഥാനത്തെ റിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ലാലു.
ലാലുവിന് പരോൾ അനുവദിച്ച വിവരം ജയിലിലെ ഇൻസ്പെക്ടർ ജനറൽ ഹാർഷ് മംഗ്ളയാണ് അറിയിച്ചത്. പട്നയിലെ വിവാഹ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കെടുക്കുന്ന സമയം കൂടാതെയാണ് മൂന്നുദിവസം പരോൾ നിശ്ചയിച്ചത്. രണ്ടുദിവസം കൂടുതൽ ചോദിച്ചിരുന്നുവെങ്കിലും അത് അനുവദിച്ചില്ല. മേയ് 14ന് പരോൾ അവസാനിക്കും. ലാലുവിെൻറ മൂത്ത മകനും മുൻ ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവും ആർ.ജെ.ഡി എം.എൽ.എ ചന്ദ്രിക റായുടെ മകളും തമ്മിലുള്ള വിവാഹം മേയ് 12നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.