റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസിൽ അറസ്റ്റിലായ ആർ.ജെ.ഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് ചികിത്സക്കായി ജയിലിന് പുറത്തേക്ക്. ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് ചികിത്സക്ക് ആറാഴ്ചത്തെ താൽക്കാലിക ജാമ്യം. ഝാർഖണ്ഡ് ഹൈകോടതി ഉത്തരവ് വിചാരണ കോടതിയിൽ എത്തിയതോടെ ഇദ്ദേഹത്തിെൻറ അഭിഭാഷകർ നടപടികൾ വേഗത്തിലാക്കി.
മൂന്ന് വ്യത്യസ്തകേസുകളിലായി അരലക്ഷം രൂപ വീതം കോടതിയിൽ കെട്ടിവെച്ചു. 69കാരനായ ലാലുപ്രസാദ് യാദവ് പ്രമേഹം, രക്തസമ്മർദം, വൃക്ക തകരാറുകൾ എന്നിവക്ക് ചികിത്സയിലാണ്. പട്നയിലെത്തിയതിന് പിറകെ മികച്ച ചികിത്സക്കായി ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് തിരിക്കും. മകൻ തേജ് പ്രതാപിെൻറ വിവാഹത്തിൽ പെങ്കടുക്കുന്നതിന് ഇൗ മാസം 10ന് ലാലുവിന് മൂന്നു ദിവസത്തെ പരോൾ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.