പട്ന: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിെൻറ മകൻ തേജ് പ്രതാപും എം.എൽ.എയായ ചന്ദ്രിക റായിയുടെ മകൾ െഎശ്വര്യ റായിയും വിവാഹിതരായി. വി.െഎ.പികളുൾപ്പെടെ 7000ത്തോളം അതിഥികൾ പെങ്കടുത്ത വിവാഹത്തിൽ ചടങ്ങുകൊഴുപ്പിക്കാൻ 50 കുതിരകളുമുണ്ടായിരുന്നു. ബിഹാർ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു ആഡംബര വിവാഹം.
ആർ.ജെ.ഡി ദേശീയ- സംസ്ഥാന നേതാക്കളും മറ്റ് ഉന്നതവ്യക്തികളും വധൂവരന്മാർക്ക് ആശംസകളർപ്പിക്കാനെത്തി. പട്നയിലെ പ്രധാന ഹോട്ടലുകളെല്ലാം വിവാഹത്തിനായി നേരേത്ത ബുക് ചെയ്തിരുന്നു. ബർഹാര എം.എൽ.എ സരോജ് യാദവാണ് വധൂവരന്മാർക്ക് അകമ്പടിക്കായി അമ്പതോളം കുതിരകളെത്തിച്ചത്. നൂറിലധികം ഭക്ഷണകേന്ദ്രങ്ങളായിരുന്നു പന്തലിൽ ഒരുക്കിയത്.
കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിലായിരുന്ന ലാലു അഞ്ചു ദിവസത്തെ പരോളിലാണ് വിവാഹത്തിൽ പെങ്കടുക്കാെനത്തിയത്. ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ ലാലു കൂടുതൽ ആളുകളുമായി ഇടെപട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.