ലാലുവി​െൻറ മകന്​ വിവാഹം; വധു ​െഎശ്വര്യ റായ്​

പട്​ന: ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്​ യാദവി​​​െൻറ മകൻ ​േതജ്​ പ്രതാപ്​ യാദവ്​ വിവാഹിതനാവുന്നു. ബീഹാർ മുൻ മുഖ്യമന്ത്രിയുടെ ദരോഗ റായിയുടെ കൊച്ചുമകളും മുൻ മ​ന്ത്രി ചന്ദ്രിക റായിയുടെ മകളുമായ ​െഎശ്വര്യ റായിയാണ്​ വധു. മേയ്​ 12ന്​ വിവാഹം നടക്കുമെന്നാണ്​ വാർത്തകൾ. 

വിവാഹ വാർത്തകളെ കുറിച്ച്​ ലാലുവി​​​െൻറ മകനായ തേജസ്വി യാദവ്​ പ്രതികരിച്ചു. വിവാഹത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ രക്ഷിതാക്കൾ അറിയിക്കുമെന്നും ക്ഷണക്കത്തുക്കൾ അച്ചടിച്ച്​ തുടങ്ങിയെന്നും തേജസ്വി പറഞ്ഞു.

അതേ സമയം, വിവാഹത്തിൽ പ​െങ്കടുക്കുന്നതിനായി ലാലുവിന്​ ജാമ്യം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും കുടുംബം അറിയിച്ചു. ജാമ്യം ലഭിച്ചില്ലെങ്കിൽ പരോളിനായി ശ്രമിക്കുമെന്നും ലാലുവി​​​െൻറ കുടുബാംഗങ്ങൾ വ്യക്​തമാക്കി. ഏപ്രിൽ 18ന്​ വിവാഹനിശ്​ചയം നടക്കുമെന്നാണ്​ വിവരം.

Tags:    
News Summary - Lalu son getting married-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.